KeralaLatest NewsNews

മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങളുടെ പേരിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുന്നത് എവിടുത്തെ ന്യായമെന്ന് ഹൈക്കോടതി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ അച്ചടക്ക നടപടിയെടുക്കുന്നതിനെ അനുകൂലിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി . സ്വകാര്യ വാട്സ് ആപ്പ് ഗ്രൂപ്പിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ സന്ദേശം ഷെയർ ചെയ്തെന്ന പേരിൽ തനിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കാൻ കെ.എസ്.ഇ.ബി ജീവനക്കാരൻ കണ്ണൂർ സ്വദേശി പി.വി. രതീഷ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പ്രസ്താവന.

Read Also : ഈദ് ഉല്‍ ഫിത്തർ : പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശസ്വയംഭരണ വകുപ്പ്

ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി അഭിപ്രായ സ്വാതന്ത്ര്യം ആഘോഷിക്കപ്പെടുന്ന ഇക്കാലത്ത് ഇത്തരം പരാമർശങ്ങളുടെ പേരിൽ അച്ചടക്ക നടപടിയെടുക്കുന്നതിനെ അനുകൂലിക്കാൻ കഴിയില്ല . കെ.എസ്.ഇ.ബി എന്നത് സർക്കാരിന്റെ വകുപ്പല്ല, കമ്പനിയാണ്. ഈ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിലൂടെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പരാമർശം നടത്തിയെന്ന പേരിൽ എങ്ങനെ അച്ചടക്ക നടപടിയെടുക്കാൻ കഴിയുമെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു. ഹർജിക്കാരനെതിരായ നടപടികൾ റദ്ദാക്കിയ ഹൈക്കോടതി സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കാനും നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button