Latest NewsNewsInternational

അബ വിമാനത്താവളം തകർക്കാൻ തീവ്രവാദികളുടെ ശ്രമം, ബോംബുകൾ നിറച്ച ഡ്രോൺ വിക്ഷേപിച്ചു; ശ്രമം പരാജയപ്പെടുത്തി സൗദി സഖ്യം

സൗദി അറേബ്യ: സൗദി അറേബ്യയിലെ അബ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് തീവ്രവാദികൾ വിക്ഷേപിച്ച ഡ്രോൺ തകർത്ത് സൗദി നേതൃത്വത്തിലുള്ള സഖ്യം. വിമാനത്താവളത്തിലെ യാത്രക്കാരെ ലക്ഷ്യം വെച്ച് തീവ്രവാദികൾ വിക്ഷേപിച്ച ബോംബ് നിറച്ച ഡ്രോണാണ് കൃത്യസമയത്ത് സഖ്യം തകർത്തത്. അപകടത്തിൽ ഇതുവരെ ആർക്കും പരിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.

‘അബ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരെ ലക്ഷ്യമിട്ട് റാൻ പിന്തുണയുള്ള ഹൂത്തി മിലിഷ്യ ബോംബ് നിറച്ച യു‌എ‌വി ആസൂത്രിതമായി വിക്ഷേപിക്കുകയായിരുന്നു. ഇതിലൂടെ ആയിരക്കണക്കിന് സിവിലിയൻ‌മാർ, നിരവധി പൗരന്മാർ, പ്രവാസികൾ എന്നിവരെ കൊലപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം’. സൗദി സഖ്യ വക്താവ് ബ്രിഗ് ജനറൽ തുർക്കി അൽ മൽക്കി പ്രസ്താവനയിൽ പറഞ്ഞു.

അപകടത്തിൽ ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നല്ലാതെ യാത്രക്കാർക്ക് ആർക്കും യാതോരു തടസവും നേരിട്ടിട്ടില്ല. സിവിലിയന്മാരെയും സിവിലിയൻ ഇൻഫ്രാസ്ട്രക്ചറുകളെയും സംരക്ഷിക്കുന്നതിനായി ഈ തീവ്രവാദ സേനയ്‌ക്കെതിരെ കർശനമായ നടപടികൾ തുടരുമെന്ന് സഖ്യത്തിന്റെ ജോയിന്റ് ഫോഴ്‌സ് കമാൻഡോ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button