Latest NewsIndia

കോവിഡിന്റെ മറവിൽ ധനശേഖരണം: ജിഗ്നേഷ് മേവാനിയുടെ അക്കൗണ്ട് മരവിപ്പിച്ചു

ധനശേഖരണം നടത്തിയ ട്രസ്റ്റിന്റെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചാരിറ്റി കമ്മിഷണറുടെ നടപടി.

അഹമ്മദാബാദ്: സ്വന്തം മണ്ഡലത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ അനധികൃതമായി ധനശേഖരണം നടത്തിയ ദളിത് നേതാവും വഡ്ഗാം എം.എൽ.എ.യുമായ ജിഗ്നേഷ് മേവാനിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ധനശേഖരണം നടത്തിയ ട്രസ്റ്റിന്റെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചാരിറ്റി കമ്മിഷണറുടെ നടപടി.

ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ ‘വി ദ പീപ്പിൾ ട്രസ്റ്റ്’ എന്ന സംഘടനയുടെ നേതൃത്വത്തിൽ ആണ് മേവാനി ധനസമാഹരണം തുടങ്ങിയത്. ഇതിനാണ് ഇപ്പോൾ വിലക്കുവന്നത്. പണം ശേഖരിക്കാൻ ട്രസ്റ്റ് മേവാനിയെ ചുമതലപ്പെടുത്തിയോയെന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് ചാരിറ്റി കമ്മിഷണർ പറയുന്നു.

read also: ഡ്രാക്കുള കോട്ടയിൽ നിന്നിറങ്ങിയവരുടെ കൈകളിൽ രക്തം പൊടിഞ്ഞിരുന്നു, പഴയ കഥയല്ല: ഇപ്പോൾ നടക്കുന്നത്

മേവാനിയുടെ മണ്ഡലത്തിൽ കോവിഡ് വിദഗ്ധ ചികിത്സയ്ക്കായി രോഗികൾ ജില്ലാ ആസ്ഥാനമായ പാലൻപുരിലേക്കാണ് പോകുന്നത്. തിരക്കുകാരണം അവിടെയും കൂടുതൽ പേരെ പ്രവേശിപ്പിക്കാനാവുന്നില്ല. 60 ലക്ഷം രൂപ സ്വരൂപിക്കാനായാണ് ധനശേഖരണം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button