KeralaNattuvarthaLatest NewsNews

പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണ്ണമായ പങ്കുവഹിച്ച ധീരവനിതയാണ് കെ ആർ ഗൗരിയമ്മ ; കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: അന്തരിച്ച വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മയെ അനുസ്മരിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍. അസ്തമിച്ചത് വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നു കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരിച്ചു.

കോടിയേരിയുടെ അനുസ്മരണ കുറിപ്പ്

Also Read:മാടമ്പിത്തരത്തിന് മുന്നിൽ തല കുനിക്കാത്ത ധീരത; സമാനതകളില്ലാത്ത വ്യക്തിത്വമാണ് ഗൗരിയമ്മയെന്ന് സന്ദീപ് വാചസ്പതി

സഖാവ് കെ ആര്‍ ഗൗരിയമ്മയുടെ വിയോഗത്തിലൂടെ വിപ്ലവത്തിന്‍്റെ ശുക്ര നക്ഷത്രമാണ് അസ്തമിച്ചിരിക്കുന്നത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണ്ണമായ പങ്കുവഹിച്ച ധീരവനിതയാണ് ഗൗരിയമ്മ. സിപിഐ എം നേതാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച സഖാവ് പിന്നീട് ജെ എസ് എസ് രൂപീകരിച്ച്‌ പ്രവര്‍ത്തിച്ചെങ്കിലും അവസാന കാലത്ത് സിപിഐ എമ്മുമായി സഹകരിച്ചുകൊണ്ടാണ് മുന്നോട്ടുപോയത്.

കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്. സഖാവ് കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button