KeralaLatest NewsNewsCrime

ലോക്ക് ഡൗൺ ലംഘിച്ച് 250 കുപ്പി മദ്യവുമായി എത്തിയ യുവാവ് പിടിയിൽ

തിരുവനന്തപുരം : ലോക്ക് ഡൗൺ ലംഘിച്ച് 250 കുപ്പി മദ്യവുമായി എത്തിയ യുവാവ് പിടിയിൽ.വിഴിഞ്ഞം പഴയപള്ളിക്ക് സമീപം തുപ്പാശിക്കുടിയില്‍ പുരയിടത്തില്‍ എഡ്വിന്‍ (39) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോവിഡിനെ തുടർന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മദ്യശാലകളും അടച്ചിട്ടിരിക്കുകയാണ്. ഇതോടെയാണ് ഇയാൾ തമിഴ്നാട്ടില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി അമിത വിലയ്ക്ക് വില്‍ക്കാന്‍ വേണ്ടി കൊണ്ടുവന്നത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കാപ്പ നിയമപ്രകാരം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളതുമായ ഇയാളെ കോട്ടപ്പുറം പുതിയ പള്ളിക്ക് സമീപം നിന്നാണ് മദ്യവുമായി അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം എസ് എച്ച്‌ ഒ രമേഷ് ജി, എസ് ഐമാരായ രാജേഷ്, ബാലകൃഷ്ണന്‍ ആചാരി, മോഹനന്‍, അലോഷ്യസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button