COVID 19Latest NewsNewsIndia

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് വൻതുക സംഭാവന ചെയ്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ന്യൂഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്ക് സഹായഹസ്തവുമായി ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.30 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ടീം അറിയിച്ചു.

Read Also : കോവിഡ് രണ്ടാം തരംഗം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

സണ്‍റൈസേഴ്‌സിന്റെ ഉടമകളായ സണ്‍ ഗ്രൂപ്പാണ് സംഭാവന നല്‍കുന്നത്. സണ്‍ ഗ്രൂപ്പിന്റെ ടെലിവിഷന്‍ ചാനലുകള്‍ വഴി കോവിഡ് ബോധവത്കരണം നടത്തുമെന്നും ക്ലബ്ബ് വ്യക്തമാക്കി.

നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സും നിരവധി ക്രിക്കറ്റ് താരങ്ങളും സഹായഹസ്തവുമായെത്തിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും അനുഷ്‌ക ശര്‍മയും രണ്ട് കോടി രൂപയാണ് സംഭാവന ചെയ്തത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു കോടി രൂപ നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button