KeralaLatest NewsNews

യുവമോർച്ച കല്ലറ ബ്രാഞ്ച് സെക്രട്ടറി അനന്തുവിന്റെ ധീരമായ സൽപ്രവൃത്തി കാണാതെ പോകുന്നവരോട്

അഞ്ജു പാർവതി പ്രഭീഷ് 

തിങ്കളാഴ്ച രാവിലെ 9.30 മണി.

കടത്തുരുത്തിയിലെ കല്ലറ പഞ്ചായത്തിലെ നാലാംവാര്‍ഡിലെ
പാടത്തിനരികെയുള്ള ഒരു വീട് .

ആ വീട്ടിൽ എന്തു ചെയ്യണമെന്നറിയാതെ അലമുറയിട്ടു കരയുന്ന ഒരമ്മയും വല്യമ്മയും .

കടുത്ത പനി കൂടി ശരീരം വിറയ്ക്കുകയും ശ്വാസംമുട്ടല്‍ അനുഭവിക്കുകയും ചെയ്യുന്ന രണ്ടു വയസ്സുള്ള ഒരു പിഞ്ചുകുഞ്ഞ് . അവൾക്ക് കൊവിഡാണ്. അതിനാൽ തന്നെ ചുറ്റും കൂടി നില്ക്കുന്ന മനുഷ്യർക്ക് അവളെ തൊടാനും എടുത്ത് കൊണ്ട് ആശുപത്രിയിലെത്തിക്കാനും ഭയമാണ്.

Read Also : ഇസ്രായേലിൽ കൊല്ലപ്പെട്ട മലയാളി യുവതിക്ക് ആദരാജ്ഞലികൾ അർപ്പിച്ച മാണി സി. കാപ്പനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം

നെഞ്ചുലയ്ക്കുന്ന ഈ കാഴ്ചയ്ക്കിടെയാണ് അവിടെ ഒരു ഇരുപത്തിനാലുകാരൻ മീൻ വാങ്ങുവാനായി പാടത്തിനടുത്തെത്തുന്നത്. കരച്ചിലും ബഹളവും കേട്ട അവൻ ആ വീട്ടിലെത്തി. ഒരു നിമിഷം പോലും പാഴാക്കാതെ അവൻ കുഞ്ഞിനെയും എടുത്തുക്കൊണ്ട് കല്ലറ പഞ്ചായത്തിന്റെ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ഓടി .കോവിഡിനെ ഭയക്കാതെയുള്ള അവന്റെ ധീരത രണ്ടുവയസ്സുകാരി വിസ്മയ മോൾക്ക് തുണയേകി. പകച്ചുനിന്ന നാട്ടുകാർക്കിടയിൽ ഒരു വിസ്മയം പോലെ വന്ന അവന്റെ പേരാണ് അനന്തു. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിദ്യാർഥിയായ അനന്തു കല്ലറ മ്യാലിൽപുത്തൻപുര കനകാംബരൻ-ലീല ദമ്പതിമാരുടെ മകനാണ്. യുവമോർച്ചയുടെ കല്ലറ പഞ്ചായത്ത് ജനറൽ സെക്രട്ടറി കൂടിയാണ്.

മനുഷ്യത്വപരമായ ഒരു ചെയ്തിക്ക് , ഉദാത്തമായ ഒരു കർമ്മത്തിന് അത് ചെയ്ത വ്യക്തിയുടെ രാഷ്ട്രീയത്തിനു എന്ത് പ്രസക്തിയെന്നു തോന്നാം. ഈ പോസ്റ്റിൽ അത് ഉൾപ്പെടുത്തിയത് മനപൂർവ്വമാണ്. കാരണം ഇന്നലെ രാവിലെ 9.30 നു നടന്ന ഈ സൽപ്രവൃത്തിയെ പാടിപ്പുകഴ്ത്താൻ സോഷ്യൽ മീഡിയാ പാണന്മാർ ആരും ഉണ്ടായില്ല. ഓൺലൈൻ മീഡിയകളിലോ ചാനലുകളിലോ വാർത്തയായില്ല. സാംസ്കാരിക നായകരും പ്രമുഖ വ്യക്തിത്വങ്ങളും അഭിനന്ദിച്ചില്ല. ഒരു ഹൈപ്പും ആ സത്കർമ്മത്തിനു കിട്ടിയില്ല.

ആലപ്പുഴയിലെ സന്നദ്ധ പ്രവർത്തകർ ചെയ്ത പുണ്യ പ്രവർത്തിയെ പാടിപ്പുകഴ്ത്തിയവർ , ആ ചെയ്തിയെ ധീരതയായി വാനോളം പ്രകീർത്തിച്ചവർ ഇവിടെ ഷൈലന്റ് . അത്തരം ഡെയിഞ്ചറസ് സൈലൻസു കാണുമ്പോഴാണ് , അതിനെതിരെയുള്ള പ്രതിഷേധമെന്നോണം അറിഞ്ഞു കൊണ്ട് ഇത്തരം പോസ്റ്റുകളിൽ പോലും രാഷ്ട്രീയം കലർത്തേണ്ടി വരുന്നത്..
കൊവിഡെന്ന മഹാമാരി വിതയ്ക്കുന്ന ദുരിതപ്പെയ്ത്തിലും ആശ്വാസവും പോസിറ്റീവ് വൈബുമാണ് മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന ഇത്തരം വലിയ പ്രവൃത്തികൾ .

അഭിനന്ദനങ്ങൾ മോനേ

https://www.facebook.com/anjuprabheesh/posts/3938355379586519?__cft__[0]=AZWoLG8OzbkzqDSl0sWulhI2ABIe0f1bY-h0VKKa3s1tUo1SR-oCU8fTclqcIjGC6Bq1ZadPC73jl-_iankfCVurM6J0NlcPdDdfxhvly8oEx7sLO9fQTZtgt2zWrfdFshY&__tn__=%2CO%2CP-R

shortlink

Related Articles

Post Your Comments

Related Articles


Back to top button