KeralaLatest NewsNewsInternational

ഗാസയിലെ ആക്രമണം; പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ

പാലസ്തീനു നേരെ ഇസ്രയേൽ നടത്തിവരുന്ന ആക്രമണത്തിൽ അപലപിച്ച് എസ് എഫ് ഐ. പാലസ്തീൻ ജനതയ്ക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും എസ്.എഫ്.ഐ അറിയിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് , പ്രസിഡന്റ് വി.എ വിനീഷ് എന്നിവർ പ്രസ്താവനയിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചത്.

Also Read:ട്രോളി നിറയെ ഉണക്കിയ ചാണകം, പിടിക്കപ്പെടുമെന്നായപ്പോൾ അമേരിക്കയിലെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് യാത്രക്കാരൻ

‘പാലസ്തീൻ ജനതയ്ക്കു നേരെ ഇസ്രയേൽ സേനയുടെ അതിക്രമം തുടർന്നുകൊണ്ടിരിക്കയാണ്. ഒരു രാജ്യത്തെ ജനതയുടെ സ്വൈര്യ ജീവിതത്തിന്റെ സകല സാധ്യതകളെയും തകർത്തെറിഞ്ഞു കൊണ്ടു തുടർച്ചയായി മനസാക്ഷിയില്ലാത്ത അതിക്രമങ്ങൾ നടത്തുകയാണ്. ലോകത്ത് മനുഷ്യത്വം മരിക്കാത്ത മനസ്സുകൾക്കെല്ലാം പാലസ്തീൻ ജനതയുടെ പിറന്ന മണ്ണിൽ ആത്മഭിമാനത്തോടെ ജീവിക്കുന്നതിനായുളള നിലവിളികൾ വേദന ജനിപ്പിച്ചു കൊണ്ടിരിക്കയാണ്. പതിറ്റാണ്ടുകളായി ഇസ്രയേൽ തുടരുന്ന ആർത്തി പൂണ്ട ഈ കാടത്തത്തിന് അറുതി വരേണ്ടതായുണ്ട്. പാലസ്തീൻ ജനതയ്ക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു’- എസ് എഫ് ഐ കുറിച്ചു.

അതേസമയം, ഗാസയിലെ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 32 പേരാണ്. പാവപ്പെട്ട ജനങ്ങളെ അടക്കം കൊന്നൊടുക്കുന്നത് ഭീകരവാദത്തിനു സമമാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രതിനിധികൾ പരസ്യമായി പ്രതികരിച്ചിരുന്നു. യുദ്ധ സാഹചര്യം വര്‍ദ്ധിച്ചതോടെ രാജ്യത്തിനകത്തെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി പ്രധാനമന്ത്രി ബന്യമിൻ നെതന്യാഹു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അറബ് വംശജര്‍ അധികമായി വസിക്കുന്ന ലോഡ് പ്രവിശ്യയിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

https://www.facebook.com/SFI.Kerala/posts/4199874373412403

shortlink

Related Articles

Post Your Comments

Related Articles


Back to top button