ThiruvananthapuramKeralaNattuvarthaLatest NewsNews

ഗവര്‍ണറെ ഒരു ക്യാമ്പസിലും കാലുകുത്തിക്കില്ലെന്ന് എസ്എഫ്ഐ: വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണർ

തിരുവനന്തപുരം: ഗവര്‍ണറെ കേരളത്തിലെ ഒരു ക്യാമ്പസിലും കാലുകുത്തിക്കില്ലെന്ന എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയില്‍ നിന്നും സംസ്ഥാനത്തേക്ക് തിരിച്ച് എത്തുന്ന ഗവര്‍ണര്‍ കോഴിക്കോട് സര്‍വകലാശാലയിലെ ഗസ്റ്റ് ഹൗസില്‍ താമസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 16ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന ഗവര്‍ണര്‍ 18വരെ സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നേരത്തെ കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കാനാണ് അദേഹം തീരുമാനിച്ചത്. എന്നാല്‍, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ വെല്ലുവിളിക്ക് പിന്നാലെ സര്‍വകലാശാല ക്യാമ്പസില്‍ തന്നെ താമസിക്കാന്‍ അദേഹം തീരുമാനിക്കുകയായിരുന്നു.

കോടികളുടെ ക്ലെയിം തീർപ്പാക്കി സ്റ്റാർ ഹെൽത്ത്, അറിയാം ഏറ്റവും പുതിയ കണക്കുകൾ

കേരളത്തിലെ ഒരു ക്യാമ്പസിലും ഗവര്‍ണര്‍ കയറില്ലെന്നും അദ്ദേഹത്തെ തടയുമെന്നുമായിരുന്നു എസ്എഫ്‌ഐ പറഞ്ഞിരുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button