Latest NewsNewsBusiness

കോടികളുടെ ക്ലെയിം തീർപ്പാക്കി സ്റ്റാർ ഹെൽത്ത്, അറിയാം ഏറ്റവും പുതിയ കണക്കുകൾ

പണരഹിത ക്ലെയിമുകൾ 2 മണിക്കൂറിനകവും, റീ ഇമ്പേഴ്സ്മെന്റുകൾ 7 ദിവസത്തിനകം അനുവദിക്കുന്നതാണ്

രാജ്യത്തെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കോടികളുടെ ഇൻഷുറൻസ് ക്ലെയിം തീർപ്പാക്കി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കേരളത്തിൽ മാത്രം 349 കോടി രൂപയുടെ ക്ലെയിമുകളാണ് തീർപ്പാക്കിയിരിക്കുന്നത്. ആകെ ക്ലെയിമുകളിൽ 162 കോടി രൂപ വനിതകൾക്കാണ് അനുവദിച്ചതെന്ന് സ്റ്റാർ ഹെൽത്ത് വ്യക്തമാക്കി. 314 കോടി രൂപ പണരഹിത ചികിത്സ സംവിധാനത്തിലാണ് നൽകിയിട്ടുള്ളത്. 35 കോടി റീ ഇമ്പേഴ്സ്മെന്റായും വിതരണം ചെയ്തിട്ടുണ്ട്.

പണരഹിത ക്ലെയിമുകൾ 2 മണിക്കൂറിനകവും, റീ ഇമ്പേഴ്സ്മെന്റുകൾ 7 ദിവസത്തിനകം അനുവദിക്കുന്നതാണ്. അതേസമയം, സ്റ്റാർ ഹെൽത്തിനെതിരെ ജില്ലാ ഉപഭോക്തൃ കോടതികളിൽ നിന്നും പ്രതികൂല ഉത്തരവുകൾ ഉണ്ടായിട്ടുണ്ട്. ഈ ഉത്തരവുകൾക്കെതിരെ സംസ്ഥാന കോടതിയിൽ അപ്പീൽ നൽകുമെന്ന് സ്റ്റാർ ഹെൽത്ത് ചീഫ് ക്ലെയിംസ് ഓഫീസർ കെ.സനത് കുമാർ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം 769 എംപാനൽഡ് ആശുപത്രികൾ ഉണ്ട്.

Also Read: ശബരിമലയില്‍ കുട്ടി കരയുന്ന ചിത്രവും വീഡിയോയും തെറ്റായി പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button