Latest NewsNewsIndia

76കോടിയുടെ സ്വത്ത്‌ പിടിച്ചെടുത്തു; ചൈനീസ് ആപ്പുകൾക്ക് വിലങ്ങ് വച്ച് ഇഡി

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിന്മേലാണ് നടപടി.

ന്യൂഡൽഹി: ചൈനീസ് അപ്പുകൾക്ക് കൂച്ച് വിലങ്ങിട്ട് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. ചൈനീസ് വായ്പ ആപ്ലിക്കേഷനുകളിൽ നിന്ന് 76കോടിയുടെ സ്വത്ത്‌ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിന്മേലാണ് നടപടി. ലോക്ക് ഡൗൺ കാലത്ത് തിരിച്ചടവ് മുടക്കിയ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയും ചിലർ ആത്മഹത്യ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് 7 കമ്പനികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നത്. ഇതിൽ മൂന്ന് ചൈനീസ് നിയന്ത്രിത ഫിൻടെക് കമ്പനികളും ഇവയോട് സഹകരിച്ചു പ്രവർത്തിക്കുന്ന മൂന്ന് ഇന്ത്യൻ ബാങ്കിംങ് ഇതര ധനകാര്യസ്ഥാപനങ്ങളും ഉൾപ്പെടുന്നു. ഇതിനുപുറമെ ഓൺലൈൻ പണമിടപാട് രംഗത്ത് പ്രവർത്തിക്കുന്ന റാസർപേ എന്ന സ്ഥാപനത്തിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്.

Read Also: വളര്‍ത്തു പട്ടിയെ നായ എന്നു വിളിച്ച അയല്‍വാസികളെ പൊതിരെ തല്ലി യുവാവ്

ആദ്യ ഘട്ടനടപടിയുടെ ഭാഗമായി ആകെ 76.67 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്നും ഇന്ത്യക്കാർ ഉൾപ്പെടെ പലരെയും നിരീക്ഷിച്ചുവരികയാണെന്നും ഇ ഡി ഉദ്യോഗസ്ഥർ അറിയിച്ചു. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഫോൺ വഴി ഉപഭോക്താക്കളുടെ ചിത്രങ്ങളും സ്വകാര്യവിവരങ്ങളും കൈവശപ്പെടുത്തുകയും ബന്ധുക്കൾക്ക് വ്യാജ വക്കീൽനോട്ടീസ് അയച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു കമ്പനികൾ. ഇതിൽ മനനൊന്ത് പലരും ആത്‍മഹത്യ ചെയ്യുകയും ചെയ്തതോടെയാണ് ബാംഗ്ലൂർ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ഈ കമ്പനികൾക്കെതിരെ പരാതി ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button