Latest NewsNewsWeirdLife StyleFunny & Weird

യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ആന; വീഡിയോ കാണാം

ക്രിക്കറ്റ് കളിക്കുന്ന ഒരു ആനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പാപ്പാന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ക്രിക്കറ്റ് കളിയില്‍ തുമ്പിക്കൈയ്യില്‍ ബാറ്റേന്തി നില്‍ക്കുന്ന ആനയെ ആണ് വീഡിയോയിൽ കാണുന്നത്.

തനിക്ക് നേരെ വരുന്ന പന്തുകൾ കൃത്യമായി അടിച്ച് പറത്തുകയാണ് ആന. 30 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ഗന്നു പ്രേം എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആന ക്രിക്കറ്റ് കളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? പല അന്താരാഷ്ട്ര കളിക്കാരെക്കാളും മികച്ചവനാണ് ഇവൻ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഇതുവരെ 6 ലക്ഷത്തിലധികം വ്യൂസ് വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

 

നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. അതേസമയം വീഡിയോയ്ക്ക് താഴെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇത്തരം വിനോദങ്ങള്‍ക്ക് മൃഗങ്ങളെ ഉപയോഗിക്കരുത് എന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button