Latest NewsNewsInternational

‘ദാ അടുത്ത മിസൈല്‍ വരുന്നു, കൈ വിറയ്ക്കുന്നു’; ഞെട്ടിക്കുന്ന വീഡിയോ പങ്കുവച്ച്‌ മലയാളി യുവാവ്

അഷ്കലോണി ന്റെ അവസ്ഥ അതിഭീകരമാണെന്നും പരിക്കേറ്റിട്ടുണ്ടെന്നും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം തന്റെ വീഡിയോയില്‍ പറയുന്നുണ്ട്.

ജെറുസലേം: പാലസ്തീനിയന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രണം വീഡിയോയില്‍ പകര്‍ത്തി മലയാളി യുവാവ്. ഫേസ്ബുക്ക് ലൈവ് വഴിയാണ് ഇദ്ദേഹം സനോജ് വ്ലോഗ്സ് എന്ന തന്റെ എന്ന തന്റെ പേജ് വഴി ഇദ്ദേഹം പങ്കുവച്ചിരുന്നു. ഇവിടേക്ക് മിസൈലുകള്‍ വന്നു പതിക്കുന്ന ദൃശ്യങ്ങളാണ് വ്ലോഗര്‍ തന്റെ പേജ് വഴി പങ്കുവച്ചിരിക്കുന്നത്. അഷ്കലോണി ന്റെ അവസ്ഥ അതിഭീകരമാണെന്നും പരിക്കേറ്റിട്ടുണ്ടെന്നും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം തന്റെ വീഡിയോയില്‍ പറയുന്നുണ്ട്.

Posted by Sanoj- vlogs on Tuesday, May 11, 2021

നിരവധി മലയാളികള്‍ ഉള്ള പ്രദേശമാണ് അഷ്കലോണ്‍ എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഹമാസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടിരുന്നു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്കലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു യുവതി.

Read Also: മാധ്യമങ്ങള്‍ സംഘപരിവാറിന് കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്; ഏഷ്യാനെറ്റിന്റെ മാപ്പപേക്ഷയിൽ രോഷാകുലയായി രശ്മിത

ആക്രമണം ചിത്രീകരിച്ചുകൊണ്ടുള്ള നിരവധി വീഡിയോകള്‍ വ്ലോഗര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ ഒന്നില്‍ ആക്രമണത്തില്‍ ഒരു മലയാളി യുവതി കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നുണ്ട്. ആക്രമണത്തില്‍ മറ്റൊരു ഇസ്രായേല്‍ യുവതിയും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

shortlink

Post Your Comments


Back to top button