KeralaLatest NewsNews

ഗൗരിയമ്മയുടെ ശസംസ്‌കാര ചടങ്ങിലെ ആൾ കൂട്ടം ; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : അന്തരിച്ച മുൻമന്ത്രി ഗൗരിയമ്മയുടെ ശസംസ്‌കാര ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ആളുകൾ കൂട്ടംകൂടിയ വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബത്തിൽ ഒരാൾ മരണപ്പെട്ടാൽ കുടുംബാങ്ങൾക്ക് പങ്കെടുക്കാൻ വേണ്ടിയാണ് 20 പേർ എന്നൊരു നിബന്ധന വച്ചത്.

പക്ഷേ ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങിൽ അത് 20 ൽ നിൽക്കില്ലെന്നത് കണ്ടാണ് അത് 300 പേരാക്കിയതെന്നാണ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം. നാട്ടിൽ ധാരാളം പേരാണ് ഗൗരിയമ്മയെ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ കാണുന്നത്. അവർക്ക് അവസാനമായി ആദരവ് അർപ്പിക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്‍റെ ഭാഗമാണ്.

Read Also  :  ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു; ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി

അതിന്‍റെ ഭാഗമായാണ് 300 പേരെ അനുവദിച്ചത്. എന്നാൽ ആളുകൾ വികാരത്തിന്‍റെ പുറത്ത് തള്ളികയറുകയാണുണ്ടായത്. അവിടെ ബലപ്രയോഗം നടത്തിയാൽ അത് മറ്റൊരു രീതിയിൽ വ്യാഖാനിക്കും. അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button