COVID 19KeralaLatest NewsIndiaNewsInternational

കോവിഡ് വാക്‌സിനുകളുടെ 216 കോടി ഡോസുകള്‍ ഡിസംബറോടെ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

കോവാക്‌സിന്‍ നിര്‍മാണത്തില്‍ മറ്റുകമ്പനികളെയും പങ്കാളികളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി

ഡല്‍ഹി: ഇന്ത്യക്കാർക്ക് വേണ്ടിയായി വിവിധ കോവിഡ് വാക്‌സിനുകളുടെ 216 കോടി ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടെ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍. രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും എന്നകാര്യത്തില്‍ സംശയം വേണ്ടെന്നും, കോവാക്‌സിന്‍ നിര്‍മാണത്തില്‍ മറ്റുകമ്പനികളെയും പങ്കാളികളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി വാക്‌സിന്‍ നിര്‍മാതാക്കളുയി ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് വാക്‌സിന്‍ ലഭ്യത വിലയിരുത്തിയശേഷം പ്രതികരിക്കാം എന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. കമ്പനികളുമായി ചര്‍ച്ചകള്‍ തുടരുകയാണ്. കമ്പനികൾ ഇന്ത്യയില്‍ വാക്‌സിന്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും വി.കെ പോള്‍ പറഞ്ഞു.

അതേസമയം, റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത സ്പുട്‌നിക് കോവിഡ് വാക്‌സിന്‍ അടുത്തയാഴ്ച മുതല്‍ രാജ്യത്തുടനീളം ലഭ്യമാകുമെന്നും, സ്പുട്‌നികിന്റെ പ്രാദേശിക നിര്‍മാണം ജൂലായില്‍ ഇന്ത്യയില്‍ തുടങ്ങും അദ്ദേഹം അറിയിച്ചു. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയ്ക്ക് പുറമെ രാജ്യത്ത് ലഭ്യമാക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്പുട്‌നിക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button