NattuvarthaLatest NewsKeralaNews

അറവുമാലിന്യത്തിലെ രക്തമടങ്ങിയ ജലം റോഡിൽ; ദുർഗന്ധം പരത്തി മലിന്യം ഒഴുക്കിയ വാഹനം തടഞ്ഞ് നാട്ടുകാർ

താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് വെച്ച് നാട്ടുകാർ ഈ വാഹനത്തെ തടഞ്ഞത്.

താമരശ്ശേരി: രക്തമടക്കമുള്ള മാലിന്യം സംസ്ഥാന പാതയിലാകെ ഒഴുക്കികൊണ്ട് യാത്രനടത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലാണ് സംഭവം. താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് ക്കട്ട് എന്ന സ്ഥാപനത്തിൻ്റെ വാഹന ദുർഗന്ധം പരത്തി മലിന്യം ഒഴുക്കിയത്. താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് വെച്ച് നാട്ടുകാർ ഈ വാഹനത്തെ തടഞ്ഞത്.

വഴിനീളെ മാലിന്യത്തിൽ നിന്നും രക്തമടക്കമാണ് റോഡിലൂടെ ഒഴുക്കിയത്. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാഹനം തടഞ്ഞ് പൊലീസിനേയും, ആരോഗ്യ വകുപ്പ് അധികൃതരേയും വിവരമറിയിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button