COVID 19Latest NewsKeralaNews

കേരളം പണം നൽകിയ വാങ്ങിയ വാക്‌സിന്റെ രണ്ടാം ബാച്ചും എത്തി; വിതരണം ഉടന്‍

തിരുവനന്തപുരം : കേരളം പണം കൊടുത്ത് വാങ്ങിയ കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ബാച്ച് കൊച്ചിയിലെത്തി. കോവാക്‌സിന്റെ 1,37,580 ഡോസാണ് എത്തിയത്. ഹൈദരാബാദില്‍ നിന്നാണ് വാക്‌സിന്‍ കൊച്ചിയിലെത്തിച്ചത്.

അടുത്ത മൂന്ന് മാസത്തേക്ക് ഒരു കോടി വാക്‌സിനാണ് സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങുന്നത്. ഇതില്‍ 75 ലക്ഷം ഡോസ് കോവിഷീല്‍ഡും 25 ലക്ഷം കോവാക്‌സിനുമാണ്. ഇതിന്റെ രണ്ടാം ബാച്ചുകളാണ് ഇപ്പോള്‍ സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. ആലുവയിലെ ആരോഗ്യവകുപ്പിന്റെ കെട്ടിടത്തിലേക്ക് വാക്‌സിന്‍ എത്തിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് വാക്‌സിന്‍ വിവിധ ജില്ലകളിലേക്ക് അയക്കും.

നേരത്തെ സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങിയ കോവിഷീല്‍ഡ് വാക്‌സിന്റെ മൂന്നര ലക്ഷം ഡോസ് മെയ് 10ന് കേരളത്തിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button