KeralaLatest NewsNews

റേഷന്‍ കാര്‍ഡിലെ മണ്ണെണ്ണ വിഹിതം വീണ്ടും വെട്ടിക്കുറച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പ്

തിരുവനന്തപുരം : മണ്ണെണ്ണ വിതരണം സര്‍ക്കാര്‍ മൂന്ന് മാസത്തിലൊരിക്കലായി പരിമിതപ്പെടുത്തിയതിനു പിന്നാലെ സംസ്ഥാനത്ത് റേഷന്‍ കാര്‍ഡിലെ മണ്ണെണ്ണ വിഹിതം വീണ്ടും വെട്ടിക്കുറച്ചു.

Read Also : ഇ​സ്ര​യേ​ലി​ന് പി​ന്തു​ണ​യു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍

വൈദ്യുതീകരിച്ച വീടുകളിലെ എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച്‌ (പിങ്ക്) റേഷന്‍ കാര്‍ഡുകള്‍ക്ക് ഒരു ലീറ്ററും എന്‍പിഎസ് (നീല), എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുകള്‍ക്ക് അര ലീറ്ററും മണ്ണെണ്ണ ഇനി മൂന്നു മാസം കൂടുമ്പോഴാകും നല്‍കുകയെന്നു ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. നേരത്തേ ഈ വിഭാഗം കാര്‍ഡുകള്‍ക്കെല്ലാം പ്രതിമാസം അര ലീറ്റര്‍ ലഭിച്ചിരുന്നു.

ഈ വിഭാഗങ്ങളിലെ വൈദ്യുതീകരിക്കാത്ത വീടുകളിലെ റേഷന്‍ കാര്‍ഡിനു മൂന്നു മാസത്തിലൊരിക്കല്‍ 8 ലീറ്ററാണു നല്‍കുക. മുന്‍പ് ഇതു മാസം 4 ലീറ്റര്‍ ആയിരുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ത്രൈമാസ കാലയളവിലേക്കുള്ള മണ്ണെണ്ണ ഇന്നു മുതല്‍ ജൂണ്‍ 30 വരെ ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകളിലെ കാര്‍ഡ് ഉടമകള്‍ക്കു 4 ലീറ്റര്‍ ഈ മാസവും ബാക്കി 4 ലീറ്റര്‍ അടുത്ത മാസവും നല്‍കും. ലീറ്ററിന് 41 രൂപയാണു മണ്ണെണ്ണ വില.

shortlink

Related Articles

Post Your Comments


Back to top button