Latest NewsNewsInternational

ഹമാസിന്റെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നത് ഇസ്രയേലിന്റെ വജ്രായുധം അദൃശ്യകവചമായ അയണ്‍ ഡോം

എല്ലാറ്റിനും ഒരുപടി മുന്നിലായി ഇസ്രയേല്‍

ടെല്‍ അവീവ് : ലോകരാഷ്ട്രങ്ങളില്‍ വെച്ച് മികച്ച പ്രതിരോധ സംവിധാനമാണ് ഇസ്രയേലിന്റേത്. മികച്ച രഹസ്യാന്വേഷണ വിഭാഗവും രാജ്യത്തിനുണ്ട്. അതിനാല്‍ തന്നെ ഇസ്രയേല്‍ ഗാസയില്‍ നിന്നുള്ള ഹമാസിന്റെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നത് ഏറെ കരുത്തോടെയാണ് . ശത്രുക്കളുടെ മിസൈലുകളെ നിലം തൊടും മുന്‍പ് തടയുന്ന ഇസ്രയേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനമാണ് ഹമാസിനെ ചെറുക്കുന്ന ഇസ്രയേലിന്റെ അദൃശ്യകവചം.

Read Also : ഹമാസ് ഭീകരര്‍ക്കെതിരെ തിരിച്ചടി ശക്തമാക്കി ഇസ്രയേല്‍. ; ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി

റഡാര്‍ സംവിധാനം ശത്രുറോക്കറ്റിനെ തിരിച്ചറിയുകയും സ്ഥാനം നിര്‍ണയിക്കുകയും ചെയ്താല്‍ ആ വിവരം പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തിന് കൈമാറും. ഈ വിവരം ഉപയോഗിച്ച് റോക്കറ്റ് പതിക്കാനിടയുള്ള പ്രദേശം ഏതെന്ന് തിരിച്ചറിയും അതനുസരിച്ച് അനുയോജ്യമായ ഇടത്തുനിന്ന് പ്രത്യാക്രമണ മിസൈല്‍ തൊടുക്കുകയും ചെയ്യും.

റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് ലിമിറ്റഡാണ് ഇസ്രയേലിനായി ഈ പ്രതിരോധ സംവിധാനം ഒരുക്കിയിരിക്കുന്നത് . ശത്രുവിന്റെ ഹ്രസ്വദൂര റോക്കറ്റുകളെ മിസൈല്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തിലൂടെ തകര്‍ക്കുകയാണ് അയണ്‍ ഡോം ചെയ്യുന്നത്. റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ലാ വിമാനങ്ങള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള വ്യോമാക്രമണങ്ങളെ തകര്‍ക്കാന്‍ അയണ്‍ ഡോമിന് കഴിയും.സ്നൈപ്പറുകളെയും ഡ്രോണുകളെയും നേരിടാന്‍ കൂടി സഹായിക്കുന്നതാണ് അയണ്‍ ഡോണ്‍

70 കിലോമീറ്റര്‍ വരെ പരിധിക്കുള്ളില്‍ വിവിധ തരം ഹ്രസ്വ ദൂര റോക്കറ്റുകള്‍ തടയാന്‍ ഈ സംവിധാനത്തിന് കഴിയും. ഒരു റോക്കറ്റിനെ തകര്‍ക്കുന്നതിനുള്ള ഓരോ മിസൈല്‍ വിക്ഷേപണത്തിനും ഏകദേശം അമ്പതിനായിരം ഡോളറാണ് ചെലവ് വരിക.

വന്‍ പീരങ്കി ബാരേജുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് അയണ്‍ ഡോം രൂപകല്‍പന ചെയ്തിരിക്കുന്നത്. രാത്രിയും പകലും പ്രതികൂല കാലാവസ്ഥയിലും അയണ്‍ ഡോമിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകും. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ ഭേദിക്കാനും ഇതിന് കഴിയും

ഇപ്പോഴും ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് അക്രമണങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ഇസ്രയേലിന് സാധിക്കുന്നത് അയണ്‍ ഡോം വഴിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button