മുംബൈ : കൊറോണ രണ്ടാം ഘട്ടം അതി രൂക്ഷമായി തുടരുന്ന സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്നലെ മാത്രം സംസ്ഥാനത്ത് 46,781 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണ നിരക്കും കൂടുതലാണ്. അതിനാല്‍ നിലവിലെ മെയ് 17 വരെയെന്നുള്ള നിയന്ത്രണങ്ങള്‍ ജൂണ്‍ ഒന്ന് രാവിലെ 7 മണി വരെ തുടരുമെന്ന് ചീഫ് സെക്രട്ടറി സിതാറാം അറിയിച്ചു. ഇതുസംബന്ധിച്ച് ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തുവിട്ടു.
Read Also : 12 ദിവസത്തിനിടെ ഒരു കുടുംബത്തിലെ 4 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു
അതേസമയം അവശ്യ സാധനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകില്ല. എന്നാല്‍ രോഗബാധിതര്‍ കൂടുതലുള്ള പ്രദേശത്തേക്കും, സംസ്ഥാനത്തേക്കും പ്രവേശിക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാര്‍ക്കറ്റുകളിലും, പൊതുസ്ഥലങ്ങളിലും നിയന്ത്രണം തുടരും. എയര്‍പോര്‍ട്ട് ആശുപത്രി യാത്രകള്‍ക്ക് നിയന്ത്രണമുണ്ടാകില്ല എന്നും ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവരുടെ കുത്തിവെപ്പ് സര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുയാണന്നും മുന്നറിയിപ്പുണ്ട്.
Post Your Comments