COVID 19KeralaNattuvarthaLatest NewsNewsIndia

ഓക്‌സിജന്‍ പ്രതിദിന വിഹിതം ഉയർത്തണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ ആശുപത്രികളിലെ ഓക്സിജൻ 24 മണിക്കൂർ നേരത്തേക്ക് തികയില്ല.

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ പ്രതിദിന ഓക്‌സിജന്‍ വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മെയ് 14, 15 തീയതികളില്‍ സംസ്ഥാനത്ത് ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി 300 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്നും കത്തിൽ പറയുന്നു.

സംസ്ഥാനത്ത് ദിനംപ്രതി 212.34 ടണ്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണ് നിലവിൽ ഉള്ളത് . കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ പ്രതിദിന ആവശ്യം 423.6 ടണ്‍ വരെ ഉയരുമെന്നാണ് വിദഗ്ദർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ ആശുപത്രികളിലെ ഓക്സിജൻ 24 മണിക്കൂർ നേരത്തേക്ക് തികയില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

അതേസമയം, വരും ദിവസങ്ങളിൽ ഉണ്ടാകുന്ന കാറ്റും മഴയും സംസ്ഥാനത്തെ വൈദ്യുതി വിതരണം തടസപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഇത് ഓക്‌സിജന്‍ പ്ലാന്റുകളിളുടെയും, ഫില്ലിംഗ് സ്റ്റേഷനുകളുടെയും പ്രവർത്തനത്തെ ബാധിക്കാമെന്നുംമുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം റോഡുകൾ തകർന്ന് ഓക്‌സിജന്‍ വിതരണത്തിന് ഭംഗമുണ്ടാകമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ അടിയന്തര സാഹചര്യങ്ങൾ മുൻ നിർത്തിയാണ് മുഖ്യമന്ത്രി കേന്ദ്രത്തോട് കൂടുതൽ ഓക്സിജൻ ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button