KeralaLatest NewsNews

കേരളം വില കൊടുത്ത് വാങ്ങുന്ന വാക്‌സിന്‍ എത്തി; ഇതുവരെ ഒരു ഡോസ് പോലും വിതരണം ചെയ്തില്ലെന്ന് പരാതി

മുന്‍ഗണനാ ക്രമം നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം ഇതുവരെ തയ്യാറായിട്ടില്ല

തിരുവനന്തപുരം: കേരളം സ്വന്തം നിലയ്ക്ക് വാങ്ങിയ വാക്‌സിന്റെ ആദ്യ ബാച്ച് എത്തിയിട്ടും വിതരണം വൈകുന്നതായി പരാതി. കൊവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും ആദ്യ ബാച്ച് എത്തിയിട്ടും ഇതുവരെ ഒരു ഡോസ് പോലും വിതരണം ചെയ്യാന്‍ ആരംഭിച്ചിട്ടില്ല. രണ്ട് വാക്‌സിന്റെയും കൂടി ആകെ 5 ലക്ഷത്തോളം ഡോസാണ് സര്‍ക്കാരിന്റെ കൈവശമുള്ളത്.

Also Read: ആശങ്ക ഉയര്‍ത്തി മൃഗങ്ങളിലേയ്ക്കും കോവിഡ് പടരുന്നു; ജയ്പൂര്‍ മൃഗശാലയിലെ സിംഹത്തിന് രോഗം സ്ഥിരീകരിച്ചു

കേന്ദ്രസര്‍ക്കാര്‍ ആവശ്യത്തിന് വാകിസിന്‍ നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. കേരളത്തില്‍ കോവിഡ് വാകസിന് ക്ഷാമം രൂക്ഷമായപ്പോഴാണ് സ്വന്തം നിലയ്ക്ക് വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഓര്‍ഡര്‍ നല്‍കി രണ്ടാഴ്ചയ്ക്ക് ശേഷം വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തിയിരുന്നു.

മൂന്നര ലക്ഷം ഡോസ് കൊവിഷീല്‍ഡാണ് ആദ്യമെത്തിയത്. ദിവസങ്ങള്‍ക്കകം 1,37,530 ഡോസ് കൊവാക്‌സിനും കൊച്ചിയിലെത്തി. എന്നാല്‍, ഈ വാക്‌സിനുകളെത്തി മൂന്ന് ദിവസമായിട്ടും ഒരു ഡോസ് പോലും വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. മുന്‍ഗണനാ ക്രമം നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം ഇതുവരെ തയ്യാറായിട്ടില്ല. അതിനാല്‍ വാക്‌സിന്‍ വിതരണത്തിന് ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button