Latest NewsInternational

ഇസ്രായേൽ-പലസ്തീൻ യുദ്ധം : ഇസ്രായേലിലേക്കുള്ള യുഎഇ വിമാന സർവീസുകൾ തടസ്സപ്പെടില്ല

വിമാനക്കമ്പനികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

ദുബായ്: ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചിട്ടും ഇസ്രായേലിലെ ടെൽ അവീവിലേക്കുള്ള സർവീസ് ഷെഡ്യൂൾ പ്രകാരം തന്നെയാണ് പ്രവർത്തിക്കുന്നതെന്ന് യുഎഇ ആസ്ഥാനമായുള്ള എയർലൈൻസ് അറിയിച്ചു.

നിലവിൽ യുഎഇയിലെ രണ്ട് വിമാനക്കമ്പനികൾ – അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്‌സ്, ബജറ്റ് കാരിയർ ഫ്ലൈഡുബായ് എന്നിവ ഇസ്രായേലിലേക്ക് നേരിട്ട് സർവീസ് നടത്തുന്നുണ്ട് .

അതേസമയം എമിറേറ്റ്സ് ഇതുവരെ ഇസ്രായേലിലേക്കുള്ള ഫ്ലൈറ്റ് ആരംഭിച്ചിട്ടില്ല.

read also: ഇസ്രായേൽ രണ്ടും കൽപ്പിച്ചു തന്നെ, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു

അബുദാബി മുതൽ തെൽഅവീവ് വരെയുള്ള ഞങ്ങളുടെ സാധാരണ ഷെഡ്യൂൾ അനുസരിച്ച് നിലവിൽ ഞങ്ങളുടെ ഫ്ലൈറ്റുകൾ പ്രവർത്തിക്കുന്നു. എന്നിരുന്നാലും, ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ”ഒരു ഇത്തിഹാദ് വക്താവ് പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button