Latest NewsNewsMobile PhoneTechnology

പുതിയ സ്വകാര്യതാ നയം ; ചില വാട്‍സ്ആപ്പ് സവിശേഷതകള്‍ നിങ്ങൾക്ക് നഷ്ടമായേക്കാം

പുതിയ സ്വകാര്യതാ നയം സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മെയ് 15 വരെയാണ്.

വാട്‍സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം വരുന്നതോടെ ചില വാട്‍സ്ആപ്പ് സവിശേഷതകള്‍ നിങ്ങൾക്ക് നഷ്ടമാകും. പുതിയ സ്വകാര്യതാ നയം സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മെയ് 15 വരെയാണ്. അത് സ്വീകരിച്ചില്ലെങ്കിൽ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ ചില വാട്‍സ്ആപ്പ് സവിശേഷതകള്‍ നിങ്ങൾക്ക് നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കില്ലെന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‍സ്ആപ്പ് വ്യക്തമാക്കി.

read also:ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ട് ഗെയിം കളിച്ചു; സ്ത്രീ ഷോക്കേറ്റ് മരിച്ചു

വാട്‍സ്ആപ്പ് എല്ലാ പ്രവര്‍ത്തനങ്ങളും ഒരേസമയം നിര്‍ത്തുകയില്ല. പകരം ഇത് ഉപയോക്താക്കള്‍ക്ക് ആവര്‍ത്തിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ അയയ്ക്കുകയും ചില സവിശേഷതകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ തടയുകയും ചെയ്യും. ഇന്‍കമിംഗ് ഫോണ്‍, വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കാന്‍ വാട്‍സ്ആപ്പ് അപ്പോഴും ഉപയോക്താക്കളെ അനുവദിക്കും. എന്നാൽ പതിയെ അതും അവസാനിക്കും.

ഫെബ്രുവരി എട്ടിന് പുതിയ സ്വകാര്യതാ നയം പുറത്തിറക്കാന്‍ വാട്‍സ്ആപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ കടുത്ത പ്രതിഷേധം നേരിട്ടതിനെ തുടര്‍ന്ന് മെയ് 15 വരെ ആക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button