NattuvarthaLatest NewsKeralaNews

അപകട ഭീഷണിയുയർത്തി കെ ഫോൺ കേബിളുകൾ ; തിരിഞ്ഞുനോക്കാതെ അധികൃതർ

തളിപ്പറമ്പ് : അപകട ഭീഷണിയുമായി കെ ഫോൺ കേബിളുകൾ . തളിപ്പറമ്പ് -ഇരുട്ടി സംസ്ഥാന പാതയിലാണ് കരിമ്പം ബ്ലോക്ക് ഓഫീസ് മുതൽ ഇ ടി സി വരെയുള്ള ഭാഗത്ത് കേബിളുകൾ തൂങ്ങി കിടക്കുന്നത്. ഇത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷണിയാകുകയാണ്.ഇത് സംബന്ധിച്ച് റവന്യു അധികൃതർക്കും പോലിസിനും പരാതി നൽകിയെങ്കിലും ആരും തിരിഞ്ഞു നോക്കിയിട്ടില്ല.

Read Also :  കോവി‍ഡ് വ്യാപനം : ഇന്ത്യയെ സഹായിക്കണമെന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കത്ത്

ബി എസ് എൻ എൽ -കെ എസ് ഇ ബി ജീവനക്കാർ തങ്ങളുടെ കേബിളുകൾ റെഡി ആക്കിയെങ്കിലും കെ ഫോൺ കേബിളുകൾ ഒന്നും ചെയ്യാൻ പറ്റില്ലെന്നാണ് പറയുന്നത്. കേബിളുകൾ രാത്രികാലങ്ങളിൽ കഴുത്തിൽ കുരുങ്ങി അപകടങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണിപ്പോൾ. ഇതിനെ കുറിച്ച് ആർക്ക് പരാതിപ്പെടണം എന്നറിയാതെ കുടുങ്ങിയിരിക്കുകയാണ് നാട്ടുകാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button