Latest NewsNewsSports

രണ്ടാം തവണയും കോവിഡ് ബാധിച്ച മൈക്ക് ഹസി രോഗമുക്തനായി

ഹസി എപ്പോള്‍ നാട്ടിലേയ്ക്ക് മടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റിംഗ് പരിശീലകനും മുന്‍ ഓസ്‌ട്രേലിയന്‍ താരവുമായ മൈക്ക് ഹസി കോവിഡ് മുക്തനായി. ഹസിയുടെ ആര്‍ടിപിസിആര്‍ പരിശോധന ഫലം നെഗറ്റീവായെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍ അറിയിച്ചു. താരം എപ്പോള്‍ നാട്ടിലേയ്ക്ക് മടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Also Read: റേസിങ് ബൈക്കില്‍ അതിവേഗത്തില്‍ വന്ന് വഴിയാത്രക്കാരുടെ മാല പൊട്ടിക്കുന്ന ബൈക്ക് റൈസറും കൂട്ടാളിയും പിടിയില്‍

ഐപിഎല്ലില്‍ കോവിഡ് ബാധിച്ച ഏഴ് പേരില്‍ ഒരാളിയുരുന്നു ഹസി. കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം കോവിഡില്‍ നിന്ന് മുക്തനായിരുന്നു. എന്നാല്‍, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മെയ് 11ന് ഹസിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളുമൊക്കെ അവരവരുടെ നാടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. വിമര്‍ശനങ്ങള്‍ ശക്തമായതോടെ ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് മുതലാണ് വിമാന സര്‍വീസ് പുനരാരംഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button