Latest NewsNewsInternational

ഗാസയിൽ ഇസ്രായേൽ ഷെൽ ആക്രമണം തുടരുന്നു ; മരിച്ച പലസ്തീനികളുടെ എണ്ണം 100 കടന്നു

ടെൽ അവീവ് : പലസ്തീൻ-ഇസ്രായേൽ സംഘർഷം നാലാം ദിവസവും അതിരൂക്ഷമായി തുടരുന്നു. 1,600 ലധികം റോക്കറ്റുകൾ പലസ്തീന് നേരെ പ്രയോഗിച്ചതായി ഇസ്രായേൽ സൈന്യം പറയുന്നു. ഇസ്രായേൽ ഗാസയിൽ കൂടുതൽ വ്യോമാക്രമണം ശക്തമാക്കിയതിനെത്തുടർന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ 27 കുട്ടികളടക്കം നൂറിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു.

Read Also : ശനിയാഴ്ച ഇങ്ങനെ വ്രതമെടുത്താല്‍ 

അതേ സമയം ഇസ്രായേലിൽ ഒരു ആറ് വയസുകാരൻ ഉൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. പഴയ നഗരമായ ജറുസലേമിലെ അൽ-അഖ്സാ പള്ളിയിലും പരിസരത്തും ഏറ്റുമുട്ടലുകൾ നടന്നു. ഇസ്ലാമിലെ മൂന്നാമത്തെ ഏറ്റവും വിശുദ്ധമായ സ്ഥലമായാണ് ഈ പള്ളി അറിയപ്പെടുന്നത് .

ഇസ്രായേലി യുദ്ധവിമാനങ്ങൾ ഗാസ സിറ്റിയുടെ ഹൃദയഭാഗത്തുള്ള നിരവധി കെട്ടിടങ്ങളെ ലക്ഷ്യം വച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട് . ഖഡാഡയുടെ പ്ലാനറ്റ് ഫോർ ഡിജിറ്റൽ സൊല്യൂഷൻസ് ഉൾപ്പെടെയുള്ള റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളും വാണിജ്യ ഓഫീസുകളും ചേർന്ന ഹനാഡിയടക്കം ഇസ്രായേൽ ലക്ഷ്യമിട്ടിട്ടുണ്ട് .

ഇസ്രയേൽ പ്രതിരോധ സേനാ മേധാവിയുടെ മാർഗനിർദേശപ്രകാരം കാലാൾപ്പടയുമായി ഗ്രൗണ്ട് ഓപ്പറേഷനും തയാറെടുക്കുകയാണെന്ന റിപ്പോ‌ർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

മൂന്നാമത്തെ ഗാസ ടവറും ഇസ്രായേല്‍ മിസൈല്‍ ഉപയോഗിച്ച്‌ തകര്‍ത്തു. തങ്ങളുടെ പൗരന്‍മാരുടെ ജീവന്‍വച്ചാണ് ഭീകരര്‍ പന്താടുന്നത്. അത് ഇനി അനുവദിക്കാന്‍ പറ്റില്ല. അറബ് രാഷ്ട്രങ്ങള്‍ ആദ്യം പാലസ്തീനെ നിലയ്ക്ക് നിര്‍ത്തണമെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി. ജീവന്റെ വിലയുള്ള പ്രതിരോധമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും അദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button