Latest NewsNews

കാർ വാങ്ങാനായി മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ

യുപി: സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ മൂന്നുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റു. ഉത്തര്‍പ്രദേശിലെ കനോജ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഒന്നര ലക്ഷം രൂപ പ്രതിഫലം വാങ്ങി മൂന്ന് മാസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് മാതാപിതാക്കള്‍ ഒരു വ്യവസായിക്ക് കൈമാറിയത്. കുഞ്ഞിന്റെ മുത്തശ്ശനും മുത്തശ്ശിയും വ്യാഴാഴ്ച പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.

Also Read:സെർജിയോ അഗ്വേറോയുടെ ആ വാക്കുകൾ സത്യമാകുമോ?

ഏറെ നാളുകളായി വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്ന മാതാപിതാക്കള്‍ അതിനു പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് കുഞ്ഞിനെ വിറ്റതെന്ന് ടിര്‍വാ കൊട്ട്വാരി പൊലീസ് സ്റ്റേഷനില്‍ കുഞ്ഞിന്റെ മുത്തശ്ശിയും മുത്തച്ഛനും നല്‍കിയ പരാതിയില്‍ പറയുന്നു.

കുഞ്ഞ് ഇപ്പോഴും വാങ്ങിയ വ്യക്തിയുടെ അടുത്തുതന്നെയാണ് ഉള്ളത് എന്ന് കൊട്ട്വാരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായ ഷൈലേന്ദ്രകുമാര്‍ മിശ്ര അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ വെള്ളിയാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂയെന്നും അതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button