COVID 19Latest NewsNewsInternational

വാക്സിൻ സ്വീകരിച്ച യുഎഇ സ്വദേശികൾക്ക് ക്വാറന്റീൻ ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന 10 രാജ്യങ്ങളിതൊക്കെ

യു എ ഇ: ഒരു വർഷത്തിലധികമായി വീടുകളിൽ തന്നെ കുടുങ്ങിയ ലോകരാജ്യങ്ങളിൽ ചിലത് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നു. യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വാക്സിനേഷൻ ക്യാമ്പെയിൻ നടത്തുകയാണ്. ഈ സാഹചര്യത്തിൽ വിനോദ സഞ്ചാര മേഖലയ്ക്ക് ആശ്വാസമായി പുതിയ വാർത്ത. യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി യു എ ഇ അടക്കമുള്ള രാജ്യങ്ങൾ. വാക്സിനേഷൻ സ്വീകരിച്ച യു എ ഇ വിനോദസഞ്ചാരികൾക്ക് നിരവധി രാജ്യങ്ങളിൽ യാത്ര ചെയ്യാനാകും. ഏതൊക്കെ രാജ്യങ്ങളിലാണ് വാക്സിൻ സ്വീകരിച്ച യു എ ഇ സ്വദേശികൾക്ക് ക്വാറന്റീൻ ഇല്ലാതെ യാത്ര ചെയ്യാനാവുക എന്ന് നോക്കാം:

* ബഹാമസ്
* ബെലീസ്
* ഇക്വഡോർ & ഗാലപാഗോസ് ദ്വീപുകൾ
* ക്രൊയേഷ്യ
* സൈപ്രസ്
* എസ്റ്റോണിയ
* ജോർജിയ
* ഗ്രീസ്
* ഐസ്‌ലാൻഡ്
* ലുഥിയാന
ഈ രാജ്യങ്ങളിലെല്ലാം പ്രവേശിക്കണമെങ്കിൽ വാകിസ്നേഷൻ സ്വീകരിച്ചതിന്റെ രേഖകളിൽ വിനോദസഞ്ചാരികളുടെ കൈവശമുണ്ടായിരിക്കണം. 24 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത കൊവിഡ് നെഗറ്റീവ് റിസൾട്ടും കൈവശമുണ്ടായിരിക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button