KeralaLatest NewsNews

സിബിഐ ഡ​യ​റ​ക്​​ടറുടെ നി​യ​മ​ന​ത്തി​നു​ള്ള അ​ന്തി​മ പ​ട്ടി​ക​യി​ല്‍​ ബെഹ്​റയും

ഡി.​ജി.​പി നി​യ​മ​ന ന​ട​പ​ടി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​യ​തോ​ടെ സീ​നി​യ​ര്‍ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ ചേ​രി​പ്പോ​രും രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.

കോ​ട്ട​യം: സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​ സിബിഐ ഡ​യ​റ​ക്​​ടറുടെ നി​യ​മ​ന​ത്തി​നു​ള്ള അ​ന്തി​മ പ​ട്ടി​കയിൽ. 24ന്​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന ഉ​ന്ന​ത​ത​ല യോ​ഗം ഡ​യ​റ​ക്​​ട​റെ തെ​ര​ഞ്ഞെ​ടു​ക്കും. ബെ​ഹ്​​റ​ക്ക്​ പു​റ​മെ സി.​ബി.​ഐ താ​ല്‍​ക്കാ​ലി​ക ഡ​യ​റ​ക്​​ട​ര്‍ ​പ്ര​വീ​ണ്‍ സി​ന്‍​ഹ​യും എ​ന്‍.​ഐ.​എ മേ​ധാ​വി വൈ.​സി. മോ​ദി​യു​മ​ട​ക്കം ആ​റു​പേ​രാ​ണ്​ പ​ട്ടി​ക​യി​ല്‍. സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ട​ക്കം വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ പ​ല​ത​വ​ണ മാ​റ്റി​വെ​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​മാ​ണ്​ 24 ന്​ ​തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. 1985 ബാ​ച്ച്‌​ കേ​ര​ള കാ​ഡ​ര്‍ ഐ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്​ ബെ​ഹ്​​റ. നേ​രത്തേ സി.​ബി.​ഐ​യി​ലും എ​ന്‍.ഐ ​എ​യി​ലും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. സി.​ബി.​ഐ ജോ​യ​ന്‍​റ്​ ഡ​യ​റ​ക്​​ട​റാ​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ വി​വി​ധ ത​സ്​​തി​ക​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ബെ​ഹ്​​റ ജൂ​ണ്‍ 30ന്​ ​സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​സ്ഥാ​ന​ത്തു​നി​ന്ന്​ വി​ര​മി​ക്കും. ​

Read Also: കോവിഡ് പോരാട്ടം ശക്തമാക്കി രാജ്യം; സ്പുട്‌നിക് വാക്‌സിന്‍ അടുത്ത ആഴ്ച വിപണിയിലെത്തും

എന്നാൽ ഋ​ഷി​കു​മാ​ര്‍ ശു​ക്ല വി​ര​മി​ച്ച​ശേ​ഷം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ല്‍ സി.​ബി.​ഐ ഡ​യ​റ​ക്​​ട​റു​ടെ ത​സ്​​തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. സി.​ബി.​ഐ ഡ​യ​റ​ക്​​ട​ര്‍ സ്ഥാ​നം ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ സി​യാ​ല്‍ എം.​ഡി സ്ഥാ​ന​ത്തേ​ക്കും ബെ​ഹ്​​റ​യെ സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ച്ചേ​ക്കും. അ​തി​നി​ടെ, പു​തി​യ സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ 12 പേ​രു​ടെ പ​ട്ടി​ക​യും സം​സ്ഥാ​നം കേ​ന്ദ്ര​ത്തി​ന്​ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ഡി.​ജി.​പി നി​യ​മ​ന ന​ട​പ​ടി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​യ​തോ​ടെ സീ​നി​യ​ര്‍ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ ചേ​രി​പ്പോ​രും രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button