Latest NewsKeralaNewsInternational

‘ഞാൻ മനുഷ്യനാണ്, ഇന്ത്യാക്കാരനാണ്, ഗാസക്കൊപ്പം’; പലസ്തീനു പിന്തുണയുമായി നടൻ അനീഷ് ജി മേനോൻ

ഇതാണ് തന്റെ നിലപാടെന്ന് അനീഷ് ജി മേനോൻ

പലസ്തീൻ ജനതയെ പിന്തുണച്ചുകൊണ്ടുള്ള കുറിപ്പുമായി നടൻ അനീഷ് ജി മേനോൻ. വർഷങ്ങൾക്ക് മുൻപ് ഇതേകാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചപ്പോഴുണ്ടായ വിമർശനങ്ങളും സൈബർ അറ്റാക്കും ഓർമപ്പെടുത്തിക്കൊണ്ടാണ് നടൻ ഇക്കാര്യം കുറിച്ചത്. അന്ന് താൻ ‘അതിർത്തിയോ അതിർവരുമ്പുകളോ അറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ കത്തിയമരുന്നത് കണ്ടപ്പോൾ സഹിക്കാൻ വയ്യാതെ’യാണ് പോസ്റ്റിട്ടതെങ്കിൽ ഇന്ന് പറയുന്നത് തന്റെ നിലപാടാണെന്നും നടൻ അറിയിക്കുന്നു. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

യുദ്ധങ്ങൾ ഇല്ലാതാകട്ടെ
എന്ന് പ്രാർത്ഥിച്ചു കൊണ്ട്..)
കുറച്ച് വർഷങ്ങൾക്ക്
മുൻപ് ഇവിടെ പോസ്റ്റ്‌ ചെയ്ത
ഒരു ഫോട്ടോയാണ് ഇത്..
അനുകൂലിച്ചവരും
പ്രതികൂലിച്ചവരും നിരവധിയായിരുന്നു.
“വമ്പിച്ച ഭീഷിണികൾ”
വരെ ഉണ്ടായിരുന്നു..
രാഷ്ട്രമോ രാഷ്ട്രീയമോ
അതിർത്തിയോ അതിർവരുമ്പുകളോ അറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ കത്തിയമരുന്നത് കണ്ടപ്പോൾ സഹിക്കാൻ വയ്യാതെ,
ഒന്നും ചിന്തിക്കാതെ
അന്നത്തെ മാനസികാവസ്ഥയിൽ
ഇട്ടുപോയതായിരുന്നു
ആ പോസ്റ്റ്‌.
പക്ഷെ ഇന്ന് ഞാൻ പറയുന്നത് എന്റെ നിലപാടാണ്…
I Strongly Support PALESTINE

shortlink

Related Articles

Post Your Comments

Related Articles


Back to top button