Latest NewsNewsFootballSports

അഭ്യുഹങ്ങളെ തള്ളി യുവന്റസ്; റൊണാൾഡോയും പിർലോയും ടീമിൽ തുടരും

ക്രിസ്റ്റിയാനോ റൊണാൾഡോ യുവന്റസ് വിടുമെന്നുള്ള അഭ്യുഹങ്ങളെ തള്ളി യുവന്റസ് ഇതിഹാസവും ക്ലബിന്റെ വൈസ് പ്രസിഡന്റുമായ പാവെൽ നെദ്വെദ്. റൊണാൾഡോയെ തൊടാൻ ആരായും അനുവദിക്കില്ല. റൊണാൾഡോ ഈ ക്ലബിന്റെ നെടുംതൂണാണെന്നും റൊണാൾഡോയെ നിലനിർത്തുമെന്നും നെദ്വെദ് പറഞ്ഞു. പിർലോയിൽ തങ്ങൾക്ക് വിശ്വാസമുണ്ട്. അദ്ദേഹം അടുത്ത സീസണിലും യുവന്റസ് പരിശീലകനായി ടീമിൽ ഉണ്ടാകുമെന്നും നെദ്വെദ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം യുവന്റസ് ക്ലബ് പ്രസിഡന്റും ഈ വാക്കുകൾ തന്നെ ആവർത്തിച്ചിരുന്നു. അഭ്യുഹങ്ങളിൽ യാഥാർത്ഥ്യമില്ല എന്നും ക്ലബ് റൊണാൾഡോയിലും പിർലോയിലും സന്തുഷ്ടനാണെന്നും ക്ലബ് പ്രസിഡണ്ട് വ്യക്തമാക്കി. എന്നാൽ പിർലോയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആരാധകരിൽ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button