Latest NewsNewsInternational

ചൈനക്കാര്‍ തത്ക്കാലം എവറസ്റ്റ് കയറണ്ട; ചൈനീസ് പര്‍വ്വതാരോഹകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

നേപ്പാളിലെ കോവിഡ് വ്യാപനം ഭയന്നാണ് നടപടി

ബീജിംഗ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൗരന്‍മാരെ എവറസ്റ്റ് കയറുന്നതില്‍ നിന്നും ചൈന വിലക്കി. നേപ്പാളിലെ കോവിഡ് വ്യാപനം ഭയന്നാണ് നടപടി. ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

Also Read: ഉത്പ്പാദനം വര്‍ധിപ്പിച്ചു; രണ്ട് മാസത്തിനുള്ളില്‍ 51.6 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍ നേപ്പാളിലെ കോവിഡ് വ്യാപനവും മരണ നിരക്കും ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് എവറസ്റ്റ് പര്‍വ്വതാരോഹകര്‍ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തിയത്. കൊടുമുടി കയറാന്‍ ചൈന 38 പേര്‍ക്കും നേപ്പാള്‍ 408 പേര്‍ക്കും അനുമതി നല്‍കിയിരുന്നു.

നേപ്പാള്‍ ഭാഗത്തുനിന്നുള്ള എവറസ്റ്റ് ബേസ് ക്യാംപില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ കോവിഡ് ഭീതി പടര്‍ന്നിരുന്നു. ഇതോടെ എവറസ്റ്റ് കൊടുമുടിയില്‍ ‘കോവിഡ് അതിര്‍ത്തി’ നിര്‍മ്മിക്കുമെന്ന് ചൈന അറിയിച്ചിരുന്നു. നേപ്പാളില്‍ നിന്ന് എവറസ്റ്റ് കീഴടക്കാന്‍ എത്തുന്നവര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അവരുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാനാണ് പുതിയ നടപടിയെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button