COVID 19Latest NewsNewsInternational

കോവിഡ് ഇക്കൊല്ലം ലോകത്ത് കൂടുതൽ അപകടം വിതയ്ക്കും; മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ

ജനീവ : കോവിഡ് കഴിഞ്ഞ വർഷത്തിനേക്കാൾ ഇക്കൊല്ലം കൂടുതൽ അപകടം വിതയ്ക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ.യുടെ മുന്നറിയിപ്പ്. രോഗികളുടെ എണ്ണവും മരണസംഖ്യയും ഈ വർഷം അനിയന്ത്രിതമായി ഉയരുമെന്ന് ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് പറഞ്ഞു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയരുകയാണ്. എന്നാൽ, അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

Read Also  :  സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു ; ഇന്നത്തെ നിരക്കുകൾ

നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, കംബോഡിയ, തായ്‌ലൻഡ്, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിൽ പുതിയ കോവിഡ് കേസുകളും മരണങ്ങളും വർധിക്കുകയാണ്. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ഈ രാജ്യങ്ങൾക്കെല്ലാം തന്നെ എല്ലാ വിധ സഹായങ്ങളും ലോകാരോഗ്യ സംഘടന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button