KeralaLatest NewsNewsCrime

കാറും പണവും തട്ടിയെടുത്ത് മുങ്ങിയ പ്രതികൾ പിടിയിൽ

കോട്ടയം: കടുത്തുരുത്തിയിൽ നിന്നും കാറും പണവും തട്ടിയെടുത്ത് മുങ്ങിയ പ്രതികൾ അറസ്റ്റിൽ ആയിരിക്കുന്നു. പെരുവ സ്വദേശി മാത്യൂസ് റോയി(22), മേലേടത്ത് സ്വദേശി അനുരാഗ് (24) എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ്‌ 14ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. കോട്ടയം- തലയോലപ്പറമ്പ് റോഡില്‍ ആപ്പാഞ്ചിറ ജംഗ്ഷന് സമീപം വെച്ച് ബൈക്കിലെത്തിയ പ്രതികൾ കാർ തടഞ്ഞ് നിർത്തി ഡ്രൈവറിൽ നിന്ന് വണ്ടി തട്ടിയെടുക്കുകയായിരുന്നു ഉണ്ടായത്. കാർ ഡ്രൈവറുടെ കയ്യിലുണ്ടായിരുന്ന 3000 രൂപയും രണ്ട് ഫോണുകളും പ്രതികൾ തട്ടിയെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി. ശില്‌പ ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വൈക്കം ഡിവൈഎസ്‌പിയാണ് പ്രതികളെ അറസ്റ്റ് ചെയ്‌ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button