KeralaLatest NewsNews

കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യങ്ങളുടെ വിതരണം സത്യപ്രതിജ്ഞയ്ക്കായി വൈകിപ്പിക്കുന്നു; സർക്കാരിനെതിരെ പി കെ കൃഷ്ണദാസ്

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ബോധപൂര്‍വ്വം വൈകിപ്പിക്കുന്നു എന്ന ആരോപണവുമായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം നല്‍കാൻ വേണ്ടിയാണിതെന്നും കൃഷ്ണദാസ് പറഞ്ഞു. ഇത് പാവങ്ങളുടെ വയറ്റത്തടിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.

എഫ്‌സിഐ ഗോഡൗണ്‍ മുഖേന അരിയും ഗോതമ്പും 80 ശതമാനവും നല്‍കിയിട്ടും മെയ് മാസത്തെ അരി വിതരണം ഇതുവരെ തുടങ്ങിയിട്ടില്ല. ചെറിയപെരുന്നാള്‍ അടക്കമുള്ള ആഘോഷങ്ങള്‍ ഉണ്ടായിട്ടും സൗജന്യധാന്യവിതരണം നീട്ടിവച്ച സര്‍ക്കാര്‍ നടപടി നീതീകരിക്കാനാകാത്തതാണ്. കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യം എന്തു കൊണ്ടാണ് വിതരണം ചെയ്യാന്‍ വൈകിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യം വൈകിപ്പിക്കുന്നുവെന്നാണ് ബിജെപി നേതാവിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button