Latest NewsNewsInternational

ഹമാസ് ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമാക്കി റോക്കറ്റുകൾ പാഞ്ഞു; അൽജലാ ടവർ തകർത്തതിനെ കുറിച്ച് ഇസ്രായേൽ

ടെൽ അവീവ് : ഇസ്രായേൽ പ്രത്യാക്രമണം നടത്തിയത് ഹമാസ് തീവ്രവാദികൾ ഒളിത്താവളങ്ങളാക്കിയ കെട്ടിടങ്ങൾ ലക്ഷ്യം വെച്ച്. ഇസ്രായേൽ പ്രതിരോധ സേനയാണ് ഇക്കാര്യം അറിയിച്ചത്. അൽ ജസീറ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന അൽജലാ ടവറടക്കം നിരവധി കെട്ടിടങ്ങൾ ഹമാസ് ഭീകരർ ആക്രമണം നടത്താൻ ഉപയോഗിച്ചിരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധസേന വ്യക്തമാക്കി.

Also Read:സേവാഭാരതിയ്ക്ക് 18 കോടി രൂപ നൽകി ട്വിറ്റർ ; പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നത്

ഗാസ സ്ട്രിപ്പിലുള്ള തീവ്രവാദികളെ ലക്ഷ്യം വെച്ചാണ് സൈന്യം പ്ര ത്യാക്രമണം നടത്തിയത്. വലിയ വലിയ കെട്ടിടങ്ങൾ ഹമാസ് ഭീകരരുടെ ഒളിത്താവളങ്ങൾ ആയിരുന്നു. അത്തരത്തിലുള്ള കെട്ടിടങ്ങളാണ് ഇസ്രായേൽ ആക്രമിച്ചത്. ആക്രമണത്തിന് മുൻപ് ഇസ്രായേൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ലക്ഷ്യ സ്ഥാനത്ത് നിന്ന് മാറാനുള്ള സമയം അനുവദിക്കുകയും ചെയ്തിരുന്നു. പൊതുജനങ്ങളെ മുന്നിൽനിർത്തി രക്ഷപ്പെടാനാണ് ഹമാസ് ഭീകരരുടെ ശ്രമമെന്ന് ഇസ്രായേൽ പറഞ്ഞു.

രാത്രിയിലെ വ്യോമാക്രമണങ്ങൾക്കു പിന്നാലെ ഇസ്രയേൽ സേന പീരങ്കീയാക്രമണവും ശക്തിമാക്കിയതോടെ പലസ്തീനിലെ ജനങ്ങൾ സ്ഥലത്ത് നിന്നും പാലായനം ചെയ്തു തുടങ്ങിയതായി റിപ്പോർട്ട്. ഗാസ മുനമ്പിന്റെ നിയന്ത്രണമുള്ള ഹമാസിനെതിരെ ഇസ്രയേൽ കരയാക്രമണം തുടങ്ങിയേക്കുമെന്നാണ് സൂചന. വ്യോമാക്രമണത്തിൽ ഹമാസിനെ തകർക്കാൻ ഇസ്രയെലിനു സാധിച്ചു. ഹമാസ് തുടങ്ങി വെച്ച പോരാട്ടത്തിൽ ശക്തമായ തിരിച്ചടിയാണ് ഇസ്രയേൽ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button