Latest NewsNewsInternational

പാലസ്തീനിൽ സംഹാരതാണ്ഡവം ആടി ഇസ്രായേല്‍ ; മരണസംഖ്യ 200 കടന്നു

ഗാസ : പലസ്തീന്‍ നഗരമായ ഗസ്സയ്ക്കു നേരെയുള്ള ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നതായി ടിആര്‍ടി വേള്‍ഡ് റിപോര്‍ട്ട് ചെയ്തു. ഡസന്‍ കണക്കിന് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.

Read Also : ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി സൗജന്യ വീഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോം അവതരിപ്പിച്ച് ആമസോണ്‍ 

ഏറ്റവുമൊടുവില്‍ ഗസയില്‍ മൂന്ന് കെട്ടിടങ്ങള്‍ തകര്‍ത്തതില്‍ കുറഞ്ഞത് 42 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ബൈത്തുല്‍ മുഖദ്ദിസില്‍ നിന്നു ആക്രമണം തുടങ്ങിയ ശേഷമുള്ള ഏറ്റവും ഭീകരമായ ആക്രമണമാണിതെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവരെ 1,230 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തുടര്‍ച്ചയാണ് ഏഴാം ദിവസമാണ് ഗസ്സയ്ക്കു നേരെ ഇസ്രായേൽ ആക്രമണം നടത്തുന്നത്. ഇന്ന് തകര്‍ത്തവയില്‍ രണ്ട് കെട്ടിടങ്ങളും താമസകേന്ദ്രങ്ങളാണ്. പലസ്തീന്‍ പോരാളിസംഘമായ ഹമാസ് മേധാവി യഹിയ അല്‍ സിന്‍വാറിന്റെ വീടിനു നേരെയും മിസൈലാക്രമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരുടെ മേലുള്ള കൂട്ട മയ്യത്ത് നിസ്‌കാരം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button