KeralaLatest NewsNews

ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച യുവാവ് അറസ്റ്റിൽ

ബംഗളൂരു : ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച യുവാവ് പിടിയിൽ. തോക്കോട്ടു സ്വദേശിയായ സ്വാലിസ് ഇക്ബാലിനെയാണ് മംഗളൂരു പോലീസ് പിടികൂടിയത്.

Read Also : ബ്ലാക്ക് ഫംഗസ് ബാധ : ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്  

ഉലാൽ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫർണിച്ചർ കട ഉൾപ്പെടെയുള്ള ബിസിനസ് നടത്തിവരുന്നയാളാണ് ഇക്ബാൽ.

ഹിന്ദു ദൈവങ്ങളെ അപമാനിച്ചുകൊണ്ടുള്ള വീഡിയോയാണ് ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തത്. ഇയാളുടെ വീഡിയയോയും ഓഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിനെതിരെ ഹിന്ദു സംഘടനകളാണ് പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button