KeralaLatest NewsNews

മന്ത്രി എം.എം മണിയുടെ പൈലറ്റ് വാഹനം തലകീഴായി മറിഞ്ഞു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

ചങ്ങനാശേരി: മന്ത്രി എം.എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കുപോയ പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. കോട്ടയം ചങ്ങനാശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്.  മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു.

Read Also :മുഖ്യമന്ത്രിയെ തടഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം; ഹരിയാനയില്‍ പൊലിസ് ലാത്തിവീശി

വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. കനത്ത മഴയെ തുടര്‍ന്ന്
നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു. തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. എസ് ഐ അടക്കം മൂന്നു പോലീസുകാര്‍ ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ ഇവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button