KeralaLatest NewsNews

കേന്ദ്രം അയച്ച മെഡിക്കല്‍ ഓക്‌സിജന്‍ കൊച്ചിയിലെത്തി സംസ്ഥാനത്തെത്തി

കൊച്ചി : കേന്ദ്രസര്‍ക്കാര്‍ അയച്ച മെഡിക്കല്‍ ഓക്‌സിജന്‍ കൊച്ചിയിലെത്തി. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വല്ലാര്‍പാടത്ത് ഓക്‌സിജനുമായുള്ള ട്രെയിന്‍ എത്തിയത്.

118 മെട്രിക് ടണ്‍ ഓക്‌സിജനാണ് കൊച്ചിയിലെത്തിയിരിക്കുന്നത്. ഡല്‍ഹിയിലേക്ക് അനുവദിച്ചിരുന്ന ഓക്‌സിജനാണ് കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ഓക്‌സിജന്റെ ആവശ്യം കുറഞ്ഞതിനാല്‍ ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് അനുവദിച്ച ഓക്‌സിജന്‍ കേന്ദ്രം കേരളത്തിലേക്ക് അയക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

വിദേശത്ത് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്‌നര്‍ ടാങ്കറുകളിലാണ് ഓക്‌സിജന്‍ നിറച്ച് കൊണ്ടു വന്നിരിക്കുന്നത്. വല്ലാര്‍പാടത്ത് വെച്ച് ഫയര്‍ഫോഴ്‌സിന്റെ മേല്‍നോട്ടത്തില്‍ ടാങ്കര്‍ ലോറികളില്‍ നിറച്ച് വിവിധ ജില്ലകളിലേക്ക് അയക്കും. കേന്ദ്രസര്‍ക്കാരിന്റെ ഓക്‌സിജന്‍ ലഭിച്ചതോടെ സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമത്തിന് വലിയൊരളവില്‍ പരിഹാരമാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button