Latest NewsNewsInternational

ഈ വര്‍ഷം യുഎഇയിലെ ജനങ്ങളെ കാത്തിരിക്കുന്നത് നീണ്ട അവധി ദിനങ്ങള്‍

ഈ വര്‍ഷം നാല് വ്യത്യസ്ത മാസങ്ങളില്‍ നീണ്ട അവധി ദിനങ്ങള്‍ ഉണ്ടാകും

ദുബായ്: ഈ വര്‍ഷം യുഎഇയില്‍ നീണ്ട അവധി ദിനങ്ങള്‍ ഉണ്ടാകും. മൂന്ന് മുതല്‍ ആറ് ദിവസങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന അവധി ദിനങ്ങളാണ് യുഎഇയിലെ ജനങ്ങളെ കാത്തിരിക്കുന്നത്. ഈ വര്‍ഷം നാല് വ്യത്യസ്ത മാസങ്ങളിലാണ് നീണ്ട അവധി ദിനങ്ങള്‍ ലഭിക്കുക.

Also Read: ഉത്പ്പാദനം വര്‍ധിപ്പിച്ചു; രണ്ട് മാസത്തിനുള്ളില്‍ 51.6 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ജൂലൈ 19നാണ് അറഫാ ദിനം. തൊട്ടടുത്ത ദിവസമായ ജൂലൈ 20ന് ഈദ് അല്‍ അദ അവധി ദിനങ്ങളാണുള്ളത്. ജൂലൈ 20 മുതല്‍ 22 വരെയാണ് ഈദ് അല്‍ അദ അവധി. ജൂലൈ 23, 24 വാരാന്ത്യമായതിനാല്‍ രണ്ട് അവധികള്‍ കൂടി ലഭിക്കും. ഇതോടെ നീണ്ട ആറ് അവധി ദിനങ്ങളാണ് ജൂലൈയില്‍ ലഭിക്കുക.

ഹിജ്‌റ പുതുവര്‍ഷാരംഭത്തിലെ പൊതുഅവധി ഓഗസ്റ്റ് 12നാണ്. തുടര്‍ന്നുള്ള രണ്ട് ദിവസം വാരാന്ത്യ അവധിയും ലഭിക്കും. ഒക്ടോബര്‍ 21 മുതല്‍ 23 വരെ പ്രവാചകന്റെ ജന്മദിനം പ്രമാണിച്ച് അവധി നല്‍കും. ഡിസംബര്‍ 1 മുതല്‍ 4 വരെയുള്ള ദിനങ്ങള്‍ യുഎഇ ദേശീയ ദിനം പ്രമാണിച്ച് അവധിയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button