Latest NewsKeralaNews

വീട്ട് മുറ്റത്ത് ആദ്യം മകള്‍ക്കും പിന്നാലെ അമ്മയ്ക്കും ചിതയൊരുങ്ങി; കണ്ണീരണിഞ്ഞ് ഒരു നാട്

കൊടുങ്ങല്ലൂർ: ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലഭ്യമാകാതെ വന്നതോടെ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മരണത്തിന്റെ ആഘാതം താങ്ങാനാകാതെ അമ്മയും മരിച്ചു. തൃശൂർ മതിലകത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. മതിലകം വെസ്റ്റ് തോട്ടപ്പുറത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രീതി(49)യും മകൾ ഉണ്ണിമായയും(27) ആണ് മരിച്ചത്.

ഇരുവരും മരിച്ചത് ഒരേരാത്രിയിലാണ്. ഹൃദയ വാൽവ് സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ച് നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു ഉണ്ണിമായ. ശ്വാസതടസം അനുഭവപ്പെടുമ്പോൾ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ കോൺസട്രേറ്റിന്റെ സഹായത്തോടെയാണ് ഉണ്ണിമായ ജീവിതം മുന്നോട്ട് കൊണ്ടുപോയത്.

Also Read:കോവിഡിൽ ആടിയുലഞ്ഞ് സത്യപ്രതിജ്ഞ; നാട്ടില്‍ രണ്ട് തരം പൗരന്മാരാണോ എന്ന് ചോദ്യം; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

വെള്ളിയാഴ്ച രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ചു. ഓക്സിജൻ കോൺസട്രേറ്റ് പ്രവർത്തിക്കാതെ വന്നത് വീട്ടുകാരെ ബുദ്ധിമുട്ടിച്ചു. ഇതിനിടെ ഉണ്ണിമായയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഒടുവിൽ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. മകളുടെ ചേതനയറ്റ മൃതദേഹം കാണേണ്ടി വന്നതോടെ പ്രിയയും കുഴഞ്ഞുവീണു. ഉണ്ണിമായയുടെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസിൽ തന്നെ പ്രിയയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, ആശുപത്രിയിൽ എത്തും മുൻപേ പ്രിയയും മരണപ്പെട്ടു. വീട്ടുമുറ്റത്ത് ആദ്യം മകൾക്ക് വേണ്ടിയും പിന്നാലെ അമ്മയ്ക്കും ചിതയൊരുങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button