CricketIndiaNewsSports

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ നാട്ടിൽ തിരിച്ചെത്തി

മാലിദ്വീപിൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ നാട്ടിൽ തിരിച്ചെത്തി. ഐപിഎല്ലിനെത്തിയ സംഘത്തിൽ താരങ്ങൾ ഉൾപ്പെടെ 38 പേരാണ് ഇന്ന് നാട്ടിൽ തിരിച്ചെത്തിയത്. ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് യാത്ര വിലക്ക് നിലനിൽക്കുന്നതിനാലാണ് ഓസീസ് സംഘം മാലിദ്വീപിലേക്ക് പോയത്.

ഇവിടെ ക്വാറന്റീൻ പൂർത്തിയാക്കിയാണ് ബിസിസിഐ തയ്യാറാക്കിയ ചാർട്ടേഡ് വിമാനത്തിൽ ഓസീസ് താരങ്ങൾ നാട്ടിലേക്ക് മടങ്ങിയത്. ഓസ്‌ട്രേലിയയിൽ എത്തിയ താരങ്ങളും സപ്പോർട്ട് സ്റ്റാഫും ഒഫീഷ്യൽസും അടങ്ങിയ സംഘത്തിന് 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷമേ വീടുകളിലേക്ക് മടങ്ങാനാകു.

ഇവർക്ക് ക്വാറന്റീൻ കഴിയാനുള്ള സജ്ജീകരണങ്ങൾ ന്യൂ സൗത്ത് വെയിൽസ് സർക്കാർ ഒരുക്കിയിട്ടുണ്ട്. അതേസമയം, രണ്ടാം തവണയും കോവിഡ് പോസിറ്റീവായ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിങ് കോച്ച് മൈക്ക് ഹസി ചെന്നൈയിൽ നിന്ന് ഖത്തർ വഴി ഇന്ന് ഓസ്‌ട്രേലിയയിലേക്ക് തിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button