COVID 19Latest NewsNewsIndia

ചൈനയില്‍ നിന്ന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയില്‍ ചൈനയില്‍ നിന്ന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഡല്‍ഹിയിലെത്തി.

ഏകദേശം 100 ടണ്‍ ഭാരമുള്ള 3,600 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ ലോഡ് ആണ്  ചൈനയിലെ ഹാങ്ഷൗ വിമാനത്താവളത്തില്‍ നിന്ന് ബോയിംഗ് 747-400 വിമാനത്തില്‍ എത്തിയത്.

കോവിഡ് രണ്ടാം തരംഗത്തില്‍, രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം അടക്കം നേരിടുമ്പോള്‍, ചൈനയില്‍ നിന്നുള്ള ഈ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ മോശമായി ബാധിച്ച മറ്റ് നഗരങ്ങളിലും ആവശ്യം നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരും ആഴ്ചകളിലും ഇത്തരം ലോഡുകള്‍ രാജ്യത്ത് എത്തിയേക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button