KeralaLatest NewsNews

കോണ്‍ഗ്രസുകാരാരും പാലസ്തീന്‍ വിഷയത്തില്‍ മിണ്ടാത്തത് ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ വാദികളെ ഭയന്നിട്ടാണോ? എം എ ബേബി

ഡോ. ശശി തരൂരിനെങ്കിലും ഇക്കാര്യത്തില്‍ ഒരു അഭിപ്രായം ഉണ്ടാകുമോ?

തിരുവനന്തപുരം: ഇസ്രായേൽ പാലസ്തീൻ വിഷയത്തിൽ പ്രതികരിക്കാത്ത കോണ്‍ഗ്രസുകാ‌ര്‍ക്കെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അം​ഗം എം.എ. ബേബി. കോണ്‍ഗ്രസിന്റെ പരമ്ബരാഗത പാലസ്തീന്‍ അനുകൂല നിലപാട് തന്നെയാണോ രാഹുല്‍ ഗാന്ധിയ്ക്കു ഉള്ളതെന്നും ഇന്ത്യയിലെ ഹിന്ദുത്വ വര്‍​ഗീയ വാദികളെ ഭയന്നിട്ടാണോ കോണ്‍ഗ്രസുകാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എം.എ. ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ “പലസ്തീന്‍റെ ന്യായമായ വാദത്തിന്” ഒപ്പമാണ് എന്ന നിലപാടാണ് ഐക്യരാഷ്ട്ര സഭയില്‍ എടുത്തത്. അതോടൊപ്പം “ഇരുപക്ഷവും അക്രമം അവസാനിപ്പിക്കണം” എന്ന അക്രമിയെയും ഇരയെയും സമീകരിക്കുന്ന നിലപാടും എടുത്തു. സയണിസ്റ്റുകളെപ്പോലെ തന്നെ മതരാഷ്ട്രവാദികളായ ആര്‍ എസ് എസുകാര്‍ നയിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്നും ഇത് അപ്രതീക്ഷിതമായിരുന്നില്ല.

read also: ഓക്‌സിജന്‍ വിതരണം; സ്വകാര്യ ആശുപത്രികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

പക്ഷേ, പലസ്തീനികളെ വംശഹത്യ ചെയ്യുന്ന നെതന്യാഹു ഭരണകൂടത്തിന്റെ ആക്രമണത്തെക്കുറിച്ച്‌ കോണ്‍ഗ്രസിന്റെ അഭിപ്രായം എന്താണ്? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പരമ്ബരാഗത പലസ്തീന്‍ അനുകൂല നിലപാട് തന്നെയാണോ രാഹുല്‍ ഗാന്ധിയ്ക്കും ഉള്ളത്? മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും എടുത്ത നിലപാട്? എന്തുകൊണ്ടാണ് കോണ്‍ഗ്രസുകാരാരും ഇക്കാര്യത്തില്‍ മിണ്ടാത്തത്? ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ വാദികളെ ഭയന്നിട്ടാണോ? ഇങ്ങനെ വര്‍ഗീയ പ്രീണനം നടത്തി ആര്‍ എസ് എസ് രാഷ്ട്രീയത്തെ നേരിടാം എന്നാണോ നിങ്ങള്‍ കരുതുന്നത്?

ഐക്യരാഷ്ട്ര സഭയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന, സെക്രട്ടറി ജനറല്‍ പദവിയിലേക്ക് മത്സരിച്ച ഡോ. ശശി തരൂരിനെങ്കിലും ഇക്കാര്യത്തില്‍ ഒരു അഭിപ്രായം ഉണ്ടാകുമോ? ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി ആയിരുന്ന ആളല്ലേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button