COVID 19Latest NewsNewsIndia

മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ദുരിതാശ്വാസ നിധിയിലേക്ക് വൻതുക കൈമാറി സൂപ്പർസ്റ്റാർ രജനികാന്ത്

ചെന്നൈ : തമിഴ് നാട്ടിൽ ജനപ്രിയ തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അദ്ദേഹത്തിന് പിന്തുണയുമായി ഒട്ടേറെ സിനിമാതാരങ്ങളും രംഗത്തുണ്ട്.

Read Also : ജുനൈദിന്‍റെ കുടുംബത്തിന് സർക്കാർ വക 10 ലക്ഷം; സൗമ്യയുടെ മൃതദേഹം കാണാൻ പോലും സർക്കാർ പ്രതിനിധികൾ എത്തിയില്ല | 

കോവിഡ് പ്രതിസന്ധിയില്‍ നിരവധി താരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ഈ യജ്ഞത്തില്‍ കൈകോര്‍ക്കുകയാണ്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രജനികാന്ത് 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടി രൂപയാണ് ഇന്നലെ സംഭാവന നല്‍കിയത്.നടന്‍ അജിത്ത് 25 ലക്ഷം രൂപയാണ് കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്.

നടന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്. രജനീകാന്തിന്റെ മകൾ സൗന്ദര്യയും ഭർത്താവ് വിശാഖനും ഒരു കോടി രൂപ ധനസഹായമായി നൽകി.

shortlink

Related Articles

Post Your Comments


Back to top button