KeralaLatest NewsArticleNewsIndiaEzhuthappurangalNews StoryEditorialWriters' Corner

‘തർക്കഭൂമിയ്ക്ക് വേണ്ടിയുള്ള സമരമാണ് ഇസ്രായേൽ നയിക്കുന്നതെങ്കിൽ മതത്തിന്റെ പേരിലാണ് പലസ്തീൻ യുദ്ധം ചെയ്യുന്നത്’

ജൂതന്മാരെക്കൊല്ലുന്നത് പുണ്യമാണെന്ന് വിശ്വസിക്കുന്ന മുസ്ലിങ്ങളെ ജൂതന്മാർ തിരിച്ചും ആക്രമിക്കുന്നു. പലസ്തീൻ ഇസ്രായേൽ വിഷയത്തിൽ അങ്ങനെ ഇടപെടാനാണ് എപ്പോഴും ഇഷ്ടപ്പെടുന്നത്. പലസ്തീന് പിന്തുണയുമായി ഏറ്റവുമധികം മുന്നിട്ടിറങ്ങുന്നത് എല്ലായിടത്തും മുസ്ലീങ്ങൾ തന്നെയാണ്. പിന്നെ കഥയറിയാത്ത, ചരിത്രമറിയാത്ത കുറെ മനുഷ്യരും. ഇരകൾക്കൊപ്പമാണ് ലോകം എപ്പോഴും, ഇപ്പോൾ ഇരകൾ പലസ്തീനാണ് എന്ന് മാത്രം. എന്നാൽ ചരിത്രത്തിലുടനീളം വേട്ടയാടപ്പെട്ടവരാണ് ഇസ്രായേൽ ജൂതന്മാർ.

Also Read:നരേന്ദ്ര മോദിക്കെതിരായുള്ള പോസ്റ്റർ; പിന്നിൽ പ്രവർത്തിച്ചത് ആം ആദ്മി പ്രവർത്തകൻ; പോസ്റ്ററിനായി ചെലവഴിച്ചത് 9000 രൂപ

ലോകത്തിലെ ഏക ജൂതരാഷ്ട്രമാണ് ഇസ്രായേൽ. ഇന്ന് ഇസ്രായേൽ എന്ന് നമ്മൾ വിളിക്കുന്ന അതേ ഭൂഭാഗം തന്നെയാണ് പലസ്തീനി മുസ്ലീങ്ങളുടെയും ജന്മനാട്. ഇസ്രായേൽ എന്ന പേരുകേട്ടാൽ തന്നെ നമുക്കോർമ്മവരിക വർഷങ്ങളായി അവിടെ നടക്കുന്ന സംഘർഷങ്ങളെക്കുറിച്ചാണ്. ജൂതരും മുസ്ലീങ്ങളും തമ്മിലുള്ള തീരാത്ത ശത്രുതയെക്കുറിച്ചാണ്. അതിസങ്കീർണ്ണമാണ് അവർക്കിടയിലുള്ള ഭിന്നതയുടെ ചരിത്രം. തമ്മിൽ നടത്തിയ അധിനിവേശങ്ങളുടെ, പരസ്പരം പ്രവർത്തിച്ച അതിക്രമങ്ങളുടെ, ഗറില്ലായുദ്ധങ്ങളുടെ ചരിത്രം. ആ ചരിത്രത്തിൽ മരണപ്പെട്ട മനുഷ്യരുടെ കണക്കുകൾ എടുത്താൽ അതൊരു രാജ്യത്തിന്റെ ജനതയുടെ കണക്കിനോളം തന്നെ വരും.

1920 വരെ ജറുസലേം ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധീനതയിൽ ആയിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യത്തെ തോൽപിച്ച ബ്രിട്ടൻ ജെറുസലേം തങ്ങളുടെ അധീനതയിലാക്കി. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലാണ് ഭൂഗോളത്തിന്റെ പലഭാഗത്തായി ചിതറിക്കിടന്ന ജൂതർക്ക് സ്വന്തമായി ഒരു രാഷ്ട്രം വേണമെന്നുള്ള ചിന്തയുണ്ടാകുന്നത്. അവർക്ക് മറ്റുള്ള മതങ്ങളോട് വിശേഷിച്ച് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. സ്വന്തമായി ഒരു രാഷ്ട്രം വേണം. ഈ ഭൂഗോളത്തിൽ ജൂതമതത്തിന്റേതായി ഒരു ശാദ്വലഭൂമി. അങ്ങനെ ഒരു വാഗ്ദത്തഭൂമിക്കായുള്ള അവരുടെ മുന്നേറ്റത്തെ ലോകം ‘സയണിസം’ എന്ന് വിളിച്ചു.

രാഷ്ട്രസ്ഥാപനം എന്ന ഈ വികാരത്തോട് മതപരമായ ഭാവം പിൽക്കാലത്താണ് കൂട്ടിച്ചേർക്കപ്പെട്ടത്. അത് മതഗ്രന്ഥത്തിൽ പരാമർശിച്ചിരുന്ന ഒരു പുണ്യഭൂമിയുടെ രൂപത്തിലാണ് കടന്നുവന്നത്. ജറുസലേം. ഇന്നിത് വിഭജിതമായ ഒരു ഭൂപ്രദേശമാണ്. യഹൂദമതത്തെപ്പോലെ സെമിറ്റിക് പാരമ്പര്യമുള്ള ഇസ്ലാം മതത്തിന്റെ മൂന്നാമത്തെ പുണ്യഭൂമി. ജറുസലേം നഗരത്തിലെ ടെംപിൾ മൗണ്ടിനു മുകളിലുള്ള അൽ അക്സ പള്ളി മുസ്ലീങ്ങളുടെ വിശുദ്ധ മോസ്കുകളിൽ മൂന്നാമത്തേതാണ്. ഇതേ മലമുകളിൽ തന്നെയുള്ള വെസ്റ്റേൺ വാൾ ജൂതർക്ക് ഏറെ മതപ്രാധാന്യമുള്ള പുണ്യസ്ഥലമാണ്. 1947 -ൽ ജറുസലേമിൽ പാർത്തിരുന്ന പലസ്തീൻ പൗരന്മാരെ ഇസ്രായേലിലേക്ക് അധിനിവേശം നടത്തിയ ജൂതന്മാർ ബലം പ്രയോഗിച്ച് കുടിയിറക്കി. ഫലസ്തീനികൾ ആ കുടിയിറക്കലിനെ അൽ അല്‍ നക്ബ അഥവാ മഹാവിപത്ത്‌ എന്ന് വിളിച്ചു. ആ അധിനിവേശം നയിച്ചത് ഇരുപക്ഷവും തമ്മിലുള്ള യുദ്ധത്തിലാണ്. യുദ്ധം തുടങ്ങി അധികം വൈകാതെ മറ്റുരാജ്യങ്ങൾ ഇടപെട്ടു സമാധാനമുണ്ടാക്കി. പക്ഷേ, ഇസ്രായേൽ കയ്യേറിയതൊക്കെ ഇസ്രായേലിന്റെ കയ്യിൽ തന്നെ ഇരുന്നു.

ചരിത്രത്തിൽ ഈ യുദ്ധത്തിന്റെ ഉത്തരവാദിത്തത്തിൽ രണ്ടുകൂട്ടർക്കും പങ്കുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇസ്രായേൽ മാത്രം കുറ്റക്കാറാവുന്നു എന്നത് ചോദ്യം ചെയ്യപ്പെടേണ്ട കാര്യം തന്നെയാണ്. തർക്കഭൂമിയ്ക്ക് വേണ്ടിയുള്ള സമരമാണ് ഇസ്രായേൽ നയിക്കുന്നതെങ്കിൽ മതത്തിന്റെ പേരിലാണ് പലസ്തീൻ യുദ്ധം ചെയ്യുന്നത്. ലോകത്തുള്ളതിൽ വച്ച് ഏറ്റവും വലിയ അപകടകരമായ അധിനിവേശം നടത്തിയിട്ടുള്ളത് മുസ്ലീം തീവ്രവാദികളാണെന്ന് പറയാം. ജൂതന്മാർക്ക് സ്വന്തമായിട്ട് എവിടെയും ഒന്ന് അടയാളപ്പെടാൻ പോലും സാധിച്ചിട്ടില്ല. കൊച്ചിയിലെ മട്ടാഞ്ചേരിയിൽ നിന്ന് വരേയ്ക്ക് ജൂതന്മാർ അപ്രതീക്ഷിതമായിത്തുടങ്ങി. അങ്ങനെ ചിതറിക്കിടന്ന ജൂതന്മാരെല്ലാം ഇപ്പോൾ അവർക്ക് സ്വന്തമായൊരു ഇടമുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ യുദ്ധത്തിൽ ആരുടേയും പക്ഷം പിടിക്കാൻ കഴിയില്ല. രണ്ടുപേരും അവരവരുടെ നിലനിൽപ്പിനു വേണ്ടിത്തന്നെയാണ് യുദ്ധം ചെയ്യുന്നത്. അന്ന് ജൂതന്മാർ വേട്ടയാടപ്പെട്ടു, ഇന്ന് പലസ്തീൻ ജനത, അതങ്ങനെ മാറിയും മറിഞ്ഞും പൊയ്ക്കൊണ്ടേയിരിക്കും. ആരെയും നല്ലവരാക്കാനോ വിശുദ്ധരാക്കാനോ ആരും ശ്രമിക്കേണ്ടതില്ല.

ഇരകൾക്കൊപ്പമാണ് നിലകൊള്ളേണ്ടത്. ഇപ്പോൾ ഇരകൾ പലസ്തീൻ ജനതയാണ്. അവിടെ മരണപ്പെടുന്ന മനുഷ്യരുടെയും അനാഥരാക്കപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഈ ദുരവസ്ഥകൾക്ക് ഇസ്ലാമിക തീവ്രവാദികൾ ഉത്തരവാദിത്തമേൽക്കേണ്ടതുണ്ട്. പലസ്തീനിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഓരോന്നിനും അവർക്ക് പൂർണ്ണ പങ്കുണ്ട്. ഒരു വിട്ടുവീഴ്ച്ചകൾക്ക് പോലും തയ്യാറാകാത്ത അവരെക്കൊണ്ട് തന്നെയാണ് ഇത്രത്തോളം മനുഷ്യർ പലസ്തീനിൽ മരിച്ചു വീഴുന്നത്.

-മുഹമ്മദ് സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button