COVID 19KeralaLatest NewsNews

‘സാമൂഹിക അകലം പാലിച്ച്, കരുതലോടെ ഇനിയും മുന്നോട്ട്’: പിണറായി വിജയന്റെ കേക്ക് മുറിക്കലിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയം കേക്ക് മുറിച്ച് ആഘോഷിച്ച ഇടതുമുന്നണിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിജയത്തിനു ശേഷം ആദ്യമായി കൂടുന്ന എൽ.ഡി.എഫ് മുന്നണി യോഗത്തിലായിരുന്നു പിണറായി വിജയൻ അടക്കമുള്ളവർ കേക്ക് മുറിച്ച് ആഘോഷിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കാതെയുള്ള കേക്ക് മുറി ചടങ്ങിനെയാണ് ശ്രീജിത്ത് പണിക്കർ വിമർശിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും 200 മുതൽ അഞ്ഞൂറ് പേര് വരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്താനിരിക്കുന്ന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെയും വ്യാപകമായ വിമർശനം ഉയർന്നിട്ടുണ്ട്. കോവിഡ് നിയന്ത്രങ്ങൾ നിലനിൽക്കുന്നതിനാൽ പരമാവധി ആള്‍കൂട്ടമൊഴിവാക്കിയുള്ള ചടങ്ങാണ് ഇത്തവണ നടത്തുന്നതെന്നാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കൺവീനറുമായ എ വിജയരാഘവന്‍ വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button