KeralaLatest News

‘ഹോം ഡെലിവറി ഉണ്ടാകുമെന്ന വാക്കും വെറുതെ, മരുന്നും ആവശ്യസാധനങ്ങളും ലഭിക്കാതെ ജനം വലയുന്നു’: കുറിപ്പ്

ഈ രീതിയിൽ ഒരാഴ്ച ട്രിപ്പ്ൾ ലോക്ക്ഡൌൺ തുടർന്നാൽ 4 ജില്ലകളിലെ ജനങ്ങൾ വൻ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരും

എറണാകുളം: നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ നേരിടുന്നത് വൻദുരന്തമെന്നു വെളിപ്പെടുത്തി വൈറൽ കുറിപ്പ്. സിപിഎമ്മിന് രാഷ്ട്രീയം കളിക്കാനാണോ ശ്രീ. പിണറായി വിജയൻ നാല് ജില്ലകളിൽ ട്രിപ്പ്ൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ടുള്ളത് എന്ന് ചോദിച്ചു കൊണ്ട് അൻമോൽ മോത്തി എന്ന പ്രൊഫൈലിൽ ആണ് ജനങ്ങൾ അനുഭവിക്കുന്ന ദുരന്തങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

സിപിഎമ്മിന് രാഷ്ട്രീയം കളിക്കാനാണോ ശ്രീ. പിണറായി വിജയൻ നാല് ജില്ലകളിൽ ട്രിപ്പ്ൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ടുള്ളത്? കണിശമായ വ്യവസ്ഥകളുള്ള ട്രിപ്പ്ൾ ലോക്ക്ഡൌണിൽ അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് സർക്കാർ ഉത്തരവ്. വേണ്ട സാധനങ്ങൾ വീടുകളിൽ എത്തിക്കാൻ വാർഡ് മെമ്പർമാർക്കും എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തിയ RRT ( Rapid response team )ക്കും മാത്രമേ അനുവാദമുള്ളൂ.

പക്ഷെ സിപിഎം മെമ്പർമാരുള്ള ഒരൊറ്റ വാർഡുകളിലും മറ്റ് രാഷ്ട്രീയക്കാരെ RRT യിൽ അംഗങ്ങളാക്കിയിട്ടില്ല. സിപിഎമ്മിലെയും അവരുടെ പോഷകസംഘടകളിലെയും പ്രവർത്തകരെ മാത്രമാണ് 6 പേർ ഉൾപ്പെടുന്ന RRT യിൽ ഉൾപെടുത്തിയിട്ടുള്ളത്. ഇവർ ടാഗും കഴുത്തിൽ തൂക്കി തെക്കുവടക്ക് നടക്കുന്നു എന്നല്ലാതെ ദുരിതമനുഭവിക്കുന്ന ഒരൊറ്റയാളെ സഹായിക്കാൻ തയ്യാറല്ല.

സേവനപ്രവർത്തനങ്ങളിൽ ഇറങ്ങുന്നവർ രാഷ്ട്രീയപാർട്ടികളുടെ ബാഡ്ജോ ഐഡന്ററ്റിയോ പ്രദർശിപ്പിക്കരുതെന്ന് ആജ്ഞാപിച്ച മുഖ്യമന്ത്രി സ്വന്തം പാർട്ടിക്കാർ കോടിയും പിടിച്ച് റോഡുകളിൽ ഇറങ്ങി ഷോവർക്ക് നടത്തുന്നതിന് മൗനാനുമതി നൽകിയിരിക്കുകയാണ്. സിപിഎം വാർഡ് മെമ്പർമാർ പലരും ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. വാർഡുകളിലെ RRT ടീം ആരൊക്കെയാണെന്ന് വെളിപ്പെടുത്താൻ പോലും മെമ്പർമാരും അധികൃതരും തയ്യാറാക്കുന്നില്ല.

മരുന്നും ആവശ്യസാധനങ്ങളും ലഭിക്കാതെ ജനം വലയുകയാണ്. കടകളിൽ നിന്നും ഹോം ഡെലിവറി ഉണ്ടാകും എന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും മരുന്ന് കടകളിൽ നിന്നുള്ള ഡെലിവറി ബോയ്സിനെ പോലും അതെല്ലാം RRT ചെയ്തുകൊള്ളും എന്ന് പറഞ്ഞ് പോലീസ് തിരിച്ചയക്കുകയാണ്. കോവിഡ് പോസിറ്റീവ് ആയി വീടുകളിൽ അടച്ചിരിക്കുന്നവരുടെ അവസ്ഥയാണ് ഏറ്റവും ദയനീയം. അവർക്ക് വേണ്ട യാതൊരു സഹായവും ലഭിക്കുന്നില്ല.

റഷ്യയിലും ബംഗാളിലും നടത്തിയത് പോലെ കമ്മ്യൂണിസ്റ്റ് അനുഭാവികളല്ലാത്തവരെ കൂട്ടക്കൊല ചെയ്യാൻ പിണറായി വിജയനും കമ്മ്യൂണിസ്റ്റ് പാർട്ടിയും പദ്ധതിയിട്ടിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ രീതിയിൽ ഒരാഴ്ച ട്രിപ്പ്ൾ ലോക്ക്ഡൌൺ തുടർന്നാൽ തൃശ്ശൂർ, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ജനങ്ങൾ വൻ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരും.

അതുകൊണ്ട് ഈ ദുരന്ത കാലത്തെങ്കിലും രാഷ്ട്രീയം മറന്ന് ജനങ്ങളെ ഒരേ കണ്ണിൽ കാണാനും സേവനസന്നദ്ധരായിട്ടുള്ള എല്ലാവരെയും ഉൾപ്പെടുത്തിയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാനും മുഖ്യമന്ത്രിയും അധികാരികളും തയ്യാറാകണമെന്ന് അപേക്ഷിക്കുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button